www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആൺകുട്ടികളിലെ സ്‌തന വളർച്ച; ഡോക്‌ടറെ കാണേണ്ടത് എപ്പോൾ

Breast development in male children
Share it:
Breast development in male children

കേൾക്കുമ്പോൾ അത്ര സീരിയസായി തോന്നില്ലെങ്കിലും കൗമാര പ്രായത്തിൽ ഒട്ടേറെ ആൺകുട്ടികളെ അലട്ടുന്ന ഒരു പ്രശ്‌നമാണ് മാറിട വളർച്ച. കൂട്ടുകാരുടെ കളിയാക്കലുകൾ.. മാനസിക സമ്മർദം എന്നിവയൊക്കെയാണ് ഇവർ നേരിടേണ്ടി വരുന്നത്. 

മിക്കവർക്കും ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് അത് താനേ അപ്രത്യക്ഷമാകുകയാണ് പതിവ്. എന്നാൽ ചിലർക്ക് പ്രായമായാലും മാറിടം സ്ത്രീകളുടേതിനു സമാനമായി നിലനിൽക്കും. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നതെന്നത് പലർക്കും അറിയില്ല. 

മനുഷ്യനു സ്‌തനങ്ങൾ എന്തിന്

മനുഷ്യന്‍റെ ശരീര ഘടനയിൽ അടങ്ങിയിട്ടുള്ളതാണ് സ്‌തനങ്ങൾ. മിക്ക സസ്‌തനികൾക്കും സ്‌തനങ്ങൾ ഉണ്ട്. ഗർഭാവസ്ഥയിൽ, ഒരു ജനിതക ആണിന്‍റെ വൃഷണങ്ങൾ മുളക്കുന്നതോടെയാണ് ശരീര ഘടന മാറി ആണാകുന്നത്. വൃക്ഷണങ്ങളിൽ നിന്ന് വരുന്ന ടെസ്റ്റോസ്റ്റിറോണാണ് ഇതിനു കാരണം. അത് കൊണ്ടു തന്നെയാണ് ആണുങ്ങളിൽ ചെറു സ്‌തനങ്ങൾ കണ്ടു വരുന്നത്.

പെണ്ണുങ്ങളിൽ കൗമാര സമയത്ത് ഈസ്ട്രജൻ എന്ന ഹോർമോൺ മൂലം സ്‌തനങ്ങൾ വളരുന്നു. ആണുങ്ങളിൽ ഇത് സംഭവിക്കുന്നില്ല എന്ന് മാത്രം. ആണുങ്ങളിലും പെണ്ണുങ്ങളിലും, ആൺ ഹോർമോണുകളും പെൺ ഹോർമോണുകളും ഉണ്ട്. ഇതു തമ്മിലുള്ള അളവുകളുടെ ബാലൻസ് വ്യത്യാസപ്പെട്ടിരിക്കുമെന്നു മാത്രം. ചില പ്രത്യേക സാഹചര്യങ്ങളിൽ, ഈ ബാലൻസ് അൽപം തെറ്റാം. അപ്പോൾ സ്‌തന വളർച്ച ഉണ്ടാവാം.


ജനിച്ച ഉടനെ വലിയ ഒരു ശതമാനം ആൺകുട്ടികളിൽ സ്‌തനങ്ങൾ വലുതായി കാണാം. ചിലപ്പോൾ സ്‌തനങ്ങളിൽ നിന്ന് പാലും വന്നേക്കാം. അമ്മയുടെ ഈസ്ട്രജൻ മൂലമാണിത്. ഏതാനും ആഴ്ച്ചയ്ക്കുള്ളിൽ ഇത് നിശ്ശേഷം മാറും.

കൗമാരം

കൗമാര പ്രായത്തിൽ മിക്ക ആൺകുട്ടികൾക്കും ചില ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ അളവ് പിണക്കങ്ങളാൽ സ്‌തന വളർച്ച കണ്ടേക്കാം. ഞെക്കിയാലോ മുട്ടിയാലോ വേദനയും ഉണ്ടായേക്കാം. സാധാരണ ഗതിയിൽ മാസങ്ങൾ കൊണ്ടോ ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ടോ സംഭവം ചുങ്ങിക്കോളും. ഇത് വളർച്ചയുടെ ഒരു ഭാഗമായി കണ്ടാൽ മതി.

എപ്പോഴാണ് അപ്പോൾ ഡോക്ടറെ കാണേണ്ടത്?

വേറെ എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ.

അതിവേഗത്തിലുള്ള വളർച്ച ഉണ്ടെങ്കിൽ.

ഏതെങ്കിലും സ്‌തനത്തിന്‍റെ ഒരു ഭാഗം മാത്രം കല്ലിച്ച പോലെ ഉറച്ച ദശ വളരുന്നതായി തോന്നിയാൽ.

നിപ്പിളിൽ നിന്ന് ദ്രവം വല്ലതും വരുന്നുണ്ടെങ്കിൽ നല്ല വേദന ഉണ്ടെങ്കിൽ.

മറ്റു രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ.

ഏതെങ്കിലും മരുന്ന് സ്ഥിരമായി കഴിച്ചു തുടങ്ങിയതിന് ശേഷം ആണ് കാണുന്നതെങ്കിൽ. (വേറെ മരുന്ന് ആക്കിയാൽ ചിലപ്പോ ശരിയായേക്കാം).

ഇങ്ങനത്തെ സംശയങ്ങൾ ഉണ്ടെങ്കിൽ ആദ്യം ഒരു ഫിസിഷ്യനെയോ എൻഡോക്രൈനോളജി ഡോക്ടറെയോ കാണുന്നതാണ് നല്ലത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Share it:

Health

Post A Comment: