മുംബൈ: ഹ്യൂമൻ ഓഫ് മുംബൈയെന്ന ഫെയ്‌സ് ബുക്ക് പേജ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. ഒട്ടേറെ പേരുടെ അനുഭവമാണ് പേജിലൂടെ പുറത്തു വരുന്നത്. ഇതിനോടകം ലോക ശ്രദ്ധ നേടിയ വെളിപ്പെടുത്തലുകൾ വരെ പേജിലൂടെ നടന്നിട്ടുണ്ട്. ഇതിനിടെയാണ് ഒരു 17കാരിയുടെ വെളിപ്പെടുത്തൽ പുറത്തു വരുന്നത്. 60 കാരനായ അധ്യാപകനില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തുകയാണ് 17 കാരി പെണ്‍കുട്ടി. അമ്മ പകര്‍ന്നു നല്‍കിയ ധൈര്യമാണ് തന്നെ ഈ സാഹചര്യം നേരിടാന്‍ സന്നദ്ധമാക്കിയതെന്നും പെണ്‍കുട്ടി പറയുന്നു.
പെൺകുട്ടിയുടെ വാക്കുകളിലേക്ക്
”അടുത്തിടെ, 60 വയസുള്ള ഒരാളുടെ അടുത്ത് ക്ലാസിക്കല്‍ സംഗീത പഠനത്തിനായി ഞാന്‍ പോവുകയുണ്ടായി. ആദ്യ ദിവസത്തെ ക്ലാസ് വളരെ നന്നായി പോയി. പക്ഷേ, ചില കാരണങ്ങളാല്‍ അയാളുടെ സാന്നിധ്യം എന്നെ അസ്വസ്ഥയാക്കി. രണ്ടാമത്തെ ക്ലാസില്‍ എൻ്റെ കസേര അടുപ്പിച്ച് അയാൾ എൻ്റെ കൈകളില്‍ തൊടാന്‍ തുടങ്ങി. എൻ്റെ കൈകള്‍ക്കും നെഞ്ചിനും മുകളിലൂടെ അയാള്‍ കണ്ണുകള്‍ ഓടിച്ചു. ഇതെന്നെ അങ്ങേയറ്റം അസ്വസ്ഥയാക്കി.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അയാൾ എൻ്റെ അടുത്തുവന്ന് എൻ്റെ ചുണ്ടുകളില്‍ സ്‌പര്‍ശിച്ചു. എനിക്ക് വെറുപ്പ് തോന്നി, അയാളെ തള്ളിമാറ്റാന്‍ ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ പാടുമ്പോള്‍ അയാള്‍ എൻ്റെ കൈകളിലും ശരീരത്തിലും സ്‌പര്‍ശിച്ചുകൊണ്ടിരുന്നു. അയാളുടെ കൈ എൻ്റെ പുറകിലേക്ക് വീഴുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു. ഞാന്‍ പൂര്‍ണമായും മരവിച്ചുപോയി. അയാളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന് അറിയില്ലായിരുന്നു.

അയാള്‍ വീണ്ടും എൻ്റെ കൈകളില്‍ സ്‌പര്‍ശിച്ചു. എൻ്റെ അമ്മ ചോദിച്ചു, ‘ഇത് സ്‌പര്‍ശിക്കുന്നത് ആവശ്യമാണോ?’. അയാള്‍ പ്രതിരോധം തീര്‍ക്കുന്നത് പോലെ മറുപടി പറഞ്ഞു, ‘പിന്നെങ്ങനെ ഞാന്‍ പഠിപ്പിക്കും?’. അമ്മ പറഞ്ഞു, ‘ഇത് ഞങ്ങളെ അസ്വസ്ഥരാക്കുന്നു. അതുകൊണ്ട് നിര്‍ത്തുക. ഇല്ലെങ്കില്‍ നിങ്ങളെ ഞങ്ങള്‍ ഒഴിവാക്കും’. ‘നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ’ അയാള്‍ മറുപടി പറഞ്ഞു. പിന്നീട് ഒരിക്കലും അങ്ങനെ സംഭവിച്ചില്ല.
എന്നാല്‍ തുറിച്ചു നോക്കുന്നത് പിന്നേയും തുടര്‍ന്നു. ഓരോ ക്ലാസിലും അയാൾ എൻ്റെ നെഞ്ച് സ്‌കാന്‍ ചെയ്യും. അയാളെ പേടിച്ചു എന്നെ തന്നെ മറച്ചു പിടിക്കേണ്ടി വന്നു. എന്നിട്ടും അയാള്‍ ഉറ്റുനോക്കും. ഒടുവില്‍ ഞങ്ങള്‍ അയാളോട് പോകാന്‍ പറഞ്ഞു. ഇത് ഇങ്ങനെ അവസാനിച്ചതില്‍ എനിക്ക് ആശ്വാസമുണ്ട്. എന്നാല്‍ അതിലും പ്രധാനമായി, പ്രതികരിക്കാന്‍ അമ്മ എന്നെ പഠിപ്പിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. എനിക്കിപ്പോള്‍ 17 വയസാണ്, ഇനിയൊരു വലിയ കാലഘട്ടം തന്നെ എൻ്റെ മുന്നിലുണ്ട്. ജീവിതത്തില്‍ തെന്നിവീഴാതെ മുന്നോട്ടു പോകുന്നത് എത്രത്തോളം സുപ്രധാനമാണെന്ന് എനിക്കിപ്പോള്‍ തിരിച്ചറിയാം.’
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: