
ഇടുക്കി: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചത്തത് ബൈക്ക് യാത്രികനായ പാമ്പ്. ഇടുക്കിയിലെ കട്ടപ്പനയ്ക്ക് സമീപത്തായിരുന്നു സംഭവം. ഞായറാഴ്ച്ച രാവിലെയായിരുന്നു കട്ടപ്പന- ഇരട്ടയാർ റോഡിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികനായ കട്ടപ്പന സ്വദേശി കുഞ്ഞുമോൻ (35) പരുക്കുകളോടെ രക്ഷപെട്ടു. എന്നാൽ കുഞ്ഞുമോനെ രക്ഷിക്കുന്നതിനിടെയാണ് ബൈക്കിന്‍റെ മുൻഭാഗത്ത് തമ്പടിച്ചിരുന്ന മോതിര വളയൻ പാമ്പിനെ കണ്ടത്.
പാമ്പ് ചത്ത നിലയിലായിരുന്നു. പാമ്പ് തമ്പടിച്ചിരുന്ന ബൈക്കുമായി അമിത വേഗത്തിലാണ് കുഞ്ഞുമോൻ സഞ്ചരിച്ചിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തെറ്റായ ദിശയിൽ ബൈക്ക് വരുന്നതു കണ്ട് എതിരെ വന്ന കാർ നിർത്തിയെങ്കിലും അതിലേക്ക് ഇടിച്ചു കയറി. കാലിനു സാരമായി പരുക്കേറ്റ കുഞ്ഞുമോനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്‍റെ മുൻവശം പൂർണമായി തകർന്നിരുന്നു. ബൈക്ക് റോഡിൽ നിന്നു മാറ്റുന്നതിനിടെയാണ് തകർന്ന വൈസറിനുള്ളിൽ ചത്ത നിലയിൽ പാമ്പിനെ കണ്ടത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb
Post A Comment: