www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പീഡനവും ഭീഷണിയും; ഭർത്താവിനെ അറസ്റ്റ് ചെയ്യിച്ച് പൂനംപാണ്ഡെ

Share it:


മുംബൈ: ഭർത്താവിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്യിച്ച് നടി പൂനംപാണ്ഡെ. ഗോവയിൽ ഒരു ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് നടിയുടെ നീക്കം. ഭർത്താവ് സാം ബോംബെയാണ് അറസ്റ്റിലായത്. ഭർത്താവ് തന്നെ പീഡിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും കാണിച്ച് പൂനം തന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പരാതിയിൽ കേസെടുത്ത പൊലീസ് സാമിനെ അറസ്റ്റ് ചെയ്‌തു. ഗോവയിലെ ഷൂട്ടിങ് സെറ്റിൽവച്ചാണ് ഉപദ്രവം ഉണ്ടായതെന്നാണ് കരുതുന്നത്. ഗോവ പൊലീസാണ് സാമിനെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്.  

തിങ്കളാഴ്ച രാത്രിയോടെയാണ് പൂനം പരാതിയുമായി സമീപിച്ചത്. ഭർത്താവ് തന്നെ പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതി. ആക്രമിച്ച ശേഷം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയെന്നും ആരോപണമുണ്ട്. സാമിനെ നിർബന്ധിത മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയതായും പൊലീസ് വ്യക്തമാക്കി.ഇക്കഴിഞ്ഞ സെപ്റ്റംബർ പത്തിന് ഒരു സോഷ്യൽ മീഡിയാ പോസ്റ്റിലൂടെയാണ് തന്‍റെയും സാമിന്‍റെയും വിവാഹവിവരം പൂനം പുറത്തുവിട്ടത്. 

കുടുംബാംഗങ്ങൾ മാത്രമായുള്ള ഒരു സ്വകാര്യ ചടങ്ങായി ആയിരുന്നു വിവാഹം. ഇതിനു ശേഷം ഇവർ ഹണിമൂണിനായി പുറപ്പെടുന്ന ചിത്രങ്ങളും വൈറലായിരുന്നു. ഹണിമൂൺ ആഘോഷങ്ങൾക്കിടെ ഭർത്താവുമൊത്തുള്ള സ്നേഹദൃശ്യങ്ങളും പൂനം സോഷ്യൽ മീഡിയയിൽ പതിവായി പങ്കുവച്ചി രുന്നു. ഇതിനു പിന്നാലെയാണ് സാമിന്‍റെ അറസ്റ്റ് വാർത്തയെത്തുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Share it:

bollywood

Entertainment

Post A Comment: