www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചെറുപ്പത്തിലേ മുടി നരച്ചു തുടങ്ങിയോ... പരിഹാരമുണ്ട്

hair-loss
Share it:
hair-loss


പണ്ടൊക്കെ മുടി നരയ്ക്കുകയെന്നു പറഞ്ഞാൽ നാൽപതോ, അമ്പതോ വയസ് കഴിഞ്ഞിട്ടുള്ളവർക്ക് മാത്രം ബാധകമായ കാര്യമാണ്. എന്നാൽ പുതുതല മുറയിൽ യുവാക്കൾക്ക് വരെ നര ഒരു വലിയ പ്രതിസന്ധിയാണ്. 25 കഴിഞ്ഞവർക്ക് വരെ മുടി നരക്കുന്നുണ്ട്. 

ആണ്‍ പെണ്‍ വ്യത്യാസം ഇല്ലാതെ ഈ നര സൗന്ദര്യ പ്രശ്‌നമായി മാറിക്കഴിഞ്ഞു. എന്താണ് ഈ നരയ്ക്ക് കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ? മുടിക്ക് കറുപ്പു നിറം നല്‍കുന്നത് മെലനോസൈറ്റ് കോശങ്ങളില്‍ നിന്ന് ഉൽപാദിപ്പിക്കുന്ന മെലാനില്‍ എന്ന വസ്‌തുവാണ്. പ്രായമാകുന്തോറും ഈ കോശങ്ങളുടെ പ്രവര്‍ത്തനം കുറയുകയും ക്രമേണ മുടി നരയ്ക്കുകയുമാണ് ചെയ്യുന്നത്.

പ്രായമാകുന്നതിനു മുന്‍പേ ഈ പ്രവര്‍ത്തനം നടക്കുന്നതു കൊണ്ടാണ് അകാല നര ഉണ്ടാകുന്നത്. ഇതു കൂടാതെ  പാരമ്പര്യം, ജനിതക പ്രശ്‌നങ്ങൾ, തല മുടിയില്‍ ഉപയോഗിക്കുന്ന സൗന്ദര്യ വസ്‌തുക്കളുടെ നിലവാരമില്ലായ്മ, വൈറ്റ മിനുകളുടേയും ധാതുക്കളുടേയും കുറവ്, ടെന്‍ഷന്‍, സ്ട്രെസ് ഇവയൊക്കെ ക്കൊണ്ടുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍, പരിസ്ഥിതി പ്രശ്‌ന ങ്ങൾ, കുളിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ആഹാരത്തിലുമടങ്ങിയിരിക്കുന്ന രാസവസ്‌തുക്കളുടെ സാന്നിധ്യം എന്നീ കാരണങ്ങള്‍കൊണ്ടും നര ഉണ്ടാകാം. 

നര കണ്ടുതുടങ്ങുമ്പോള്‍തന്നെ ചികിത്സ തേടിയാല്‍ മുടികൂടുതല്‍ നരയ്ക്കു ന്നതില്‍നിന്ന് രക്ഷപെടാനാവും. ചില ആയുര്‍വേദ കൂട്ടുകളിലൂടെ അകാല നരയ്ക്ക് പരിഹാരവുമുണ്ട്.  

1. ഒരോപിടി മൈലാഞ്ചി ഇല, നീല അമരി ഇല, ഒരുനുള്ള് തേയില, പച്ച നെല്ലിക്ക  അരച്ചത് (അല്ലെങ്കില്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് ഒന്നര ടേബിള്‍സ് സ്പൂണ്‍) എന്നിവ ഒരു ഗ്ലാസ് വെള്ളമൊഴിച്ച് മുപ്പത് മിനിറ്റോളം തിളപ്പിക്കുക. തണുക്കുമ്പോള്‍ അരിച്ചെടുത്ത് ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂര്‍ വച്ചശേഷം കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യാവുന്നതാണ്.

2. മൂന്ന് ടേബിള്‍സ്‌പൂണ്‍ തേയില ഒരു കപ്പ് വെള്ളത്തില്‍ തിളപ്പിച്ച് വെള്ളം ഊറ്റിയെടുക്കുക. തണുത്തശേഷം ഒരു കപ്പ് മൈലാഞ്ചിയില അരച്ചത്, തേയില വെള്ളത്തിലിട്ട് ഇളക്കുക. ഒരു ടേബിള്‍ സ്‌പൂണ്‍ ആവണക്കെണ്ണകൂടി ചേര്‍ത്ത് നല്ലവണ്ണം ഇളക്കി തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. കുറച്ചുസമയം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക. 

3. നാല് ടേബിള്‍ സ്‌പൂണ്‍ ആവണക്കെണ്ണയില്‍ രണ്ട് ടേബിള്‍സ്‌പൂണ്‍ കാപ്പിപ്പൊടി ചേര്‍ത്ത് തിളപ്പിക്കുക. തണുക്കുമ്പോള്‍ രണ്ട് ടേബിള്‍സ്‌പൂണ്‍ പനിനീര്‍ ഒഴിച്ച് നന്നായി ഇളക്കുക. ഇത് തലയോട്ടിയിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കുക.  രാത്രി കിടക്കുംമുമ്പ് തലയില്‍ പുരട്ടി  പ്ലാസ്റ്റിക് ക്യാപ് അണിഞ്ഞ് കിടക്കുക. രാവിലെ തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

4. ത്രിഫല പൊടിച്ചത് തേന്‍ ചേര്‍ത്ത് രാത്രിയില്‍ പതിവായി കഴിക്കുക. കീഴാര്‍നെല്ലി അരച്ചുപിഴിഞ്ഞ നീര് തലയില്‍ പുരട്ടി കുളിക്കുന്നതും നല്ലതാണ്.

5.കറിവേപ്പില അരച്ചു തലയില്‍ തേയ്ക്കുന്നതും  നര ഒഴിവാക്കും. കറി വേപ്പിലയിട്ടു കാച്ചിയ എണ്ണ തേയ്ക്കുന്നതും ഭക്ഷണരൂപത്തില്‍ ഇവ കഴിയ്ക്കു ന്നതുമെല്ലാം നര ഒഴിവാക്കാനുള്ള വഴികളാണ്.

6. മൈലാഞ്ചിയില, കറിവേപ്പില, നെല്ലിക്ക, കറ്റാര്‍വാഴ എന്നിവയിട്ട് എണ്ണ കാച്ചിത്തേയ്ക്കുന്നത് ഗുണം ചെയ്യും. ഹെന്ന ചെയ്യുന്നതും നര ഒഴിവാക്കാനും നരച്ച മുടിയുടെ നിറം മാറ്റാനുമുള്ള ഒരു വഴിയാണ്.

7. മൈലാഞ്ചിയില അരച്ചത് അല്ലെങ്കില്‍ മൈലാഞ്ചിപ്പൊടി അല്‍പം തൈര്, കാപ്പിപ്പൊടി, ഒന്നോ രണ്ടോ തുള്ളി ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി തലയില്‍ തേയ്ക്കാം. ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം

8. ചീരയുടെ നീര് തലയില്‍ തേയ്ക്കാന്‍ നല്ലതാണ്. ചുവന്ന ചീരയാണ് ഏറ്റവും നല്ലത്. മുടിയുടെ നര ഒഴിവാക്കാന്‍ മാത്രമല്ല, മുടി വളരാനും മൃദുവാകാനും ഇതു സഹായിക്കും.

9.നെല്ലിക്ക കഴിക്കുന്നതും നെല്ലിക്കാജ്യൂസ് കുടിക്കുന്നതും നെല്ലിക്കാപ്പൊടി തലയില്‍ തേയ്ക്കുന്നതുമെല്ലാം നല്ലതാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

Share it:

Beauty

Health

Post A Comment: