www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

എസ്.പി ബാലസുബ്രഹ്‌മണ്യം ഇനി ഓർമ; അന്ത്യം ചെന്നൈയിൽ

Share it:


ചെന്നൈ: ഗായകൻ എസ്.പി. ബാലസുബ്രഹ്‌മണ്യം (74) അന്തരിച്ചു. കോവിഡ് ബാധിതനായി ഭേദമായതിന് പിന്നാലെ തുടര്‍ ചികിത്സയിലിരിക്കെ യായിരുന്നു അന്ത്യം. ദിവസങ്ങളായി ചെന്നൈ എംജിഎം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലിലേക്ക് നീങ്ങിയെന്നും  ജീവന്‍ രക്ഷാഉപകരണങ്ങളുടെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നതെ ന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇന്ന് മരണം സ്ഥിരീകരിക്കുന്നത്.

ഉച്ചയ്ക്ക് 1.04 ഓടെയായിരുന്നു അന്ത്യം. അരോഗ്യ നില വഷളായതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ബന്ധുക്കളെ ഉള്‍പ്പെടെ ആശുപത്രി അധികൃതര്‍ ഇന്ന് വിളിച്ച് വരുത്തിയിരുന്നു. ഇതിന് പിന്നാലെ ആശുപത്രിക്ക് മുന്നില്‍ പൊലീസിനെ ഉള്‍പ്പെടെ വിന്യസിക്കുകയും ചെയ്‌തിരുന്നു. പിന്നാലെയാണ് മരണം സ്ഥിരീകരിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്. 

സംവിധായകൻ ഭാരതി രാജ, സഹോദരിയുടെ ഗായികയുമായ എസ്. പി. ഷൈലജ എന്നിവരുൾ‌പ്പെടെ പ്രമുഖർ മരണ സമയത്ത് ആശുപത്രി യിലുണ്ടായിരുന്നു. ഓഗസ്റ്റ് 14 ഓടെയാണ് എസ്.പി ബാലസുബ്രഹ്മണ്യം എന്ന എസ്‌പിബിയുടെ ആരോഗ്യനില തീര്‍ത്തും വഷളായത്. എന്നാല്‍ പ്രതീക്ഷകള്‍ നല്‍കി  സെപ്റ്റംബര്‍ ഏഴിന് അദ്ദേഹം കൊവിഡ് മുക്തനായെന്ന  വാര്‍ത്ത പുറത്തുവന്നിരുന്നു. 

ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് ഗായകന്‍ നടന്‍, സംഗീതസംവിധായകന്‍, നിര്‍മ്മാ താവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്  ശ്രീപതി പണ്ഡിതാരാധ്യുല ബാല സുബ്രഹ്മണ്യം എന്ന എസ്. പി. ബാലസുബ്രഹ്മണ്യം. എസ്.പി.ബി എന്നും ബാലു എന്നിങ്ങനെ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഇടയില്‍ അറിയ പ്പെട്ടിരുന്ന അദ്ദേഹം ആറ് ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ നൽകി രാജ്യവും എസ് പിബിയെ ആദരിച്ചിട്ടുണ്ട്. സാവിത്രിയാണ്  ഭാര്യ.  എസ്.പി.ബി. ചരണ്‍, പല്ലവി എന്നിവര്‍ മക്കളാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb


Share it:

Mostreaded

National

Post A Comment: