ചെന്നൈ: സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച് ശ്രദ്ധ നേടിയ തമിഴ്‌നടൻ ഫ്ളോറന്‍റ് പെരേര (67) കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെ ഗുരുതരാവസ്ഥയിലെത്തുകയും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ മാസം ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ഫ്‌ളോറന്‍റ് പെരേരക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിജയ് നായകനായ പുതിയ ഗീതെ എന്ന ചിത്രത്തിലൂടെയാണ് ഫ്‌ളോറന്‍റ് സിനിമാ ജീവിതം ആരംഭിച്ചത്. കായൽ, കുംങ്കി, തൊടരി, താരാമണി, വി.ഐ.പി 2 തുടങ്ങി അമ്പതിലധികം സിനിമകളിൽ അദ്ദേഹം വേഷമിട്ടു.
Post A Comment: