
മാസങ്ങളോളം ശമ്പളം ലഭിക്കാതെ വന്നതോടെയാണ് പിതാവ് തന്‍റെ കുഞ്ഞു ങ്ങളെ റോഡിൽ ഉപേക്ഷിക്കാൻ തയാറായത്. ഡൽഹിയിലെ സിവിൽ ലൈനിലെ റോഡിലാണ് രണ്ട് കുഞ്ഞുങ്ങളെ യുവാവ് ഉപേക്ഷിച്ചത്. ഈ കുഞ്ഞുങ്ങൾ റോഡിലൂടെ ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും വൈറലാണ്. പിന്നീട് പൊലീസെത്തി കുട്ടികളെ സ്റ്റേഷ നിലേക്ക് കൊണ്ടുപോയി. പിന്നീട് വീട്ടുകാരെ വിവരം അറിയിച്ചപ്പോഴാണ് പിന്നിലെ കഷ്ടപ്പാട് പുറത്തറിയുന്നത്.
ഒരു സഹകരണ സൊസൈറ്റിയിൽ ക്ലാർക്കായി ജോലി ചെയ്‌തു വരിക യായിരുന്നു കുട്ടികളുടെ പിതാവ്. ലോക്ഡൗണും കോവിഡ് പ്രതിസന്ധികളും ഇയാളുടെ തൊഴിലിനെ ബാധിച്ചു. ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി. കുഞ്ഞുങ്ങൾക്ക് പാലുപോലും വാങ്ങാൻ പണം ഇല്ലാതെ വന്നതോടെ കുട്ടികളെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ വീടിന് മുന്നിൽ ഈ അഛൻ ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ നിന്ന് കുട്ടികൾ സ്വയം ഇഴഞ്ഞ് റോഡിലേക്ക് എത്തി എന്നാണ് സൂചന. പൊലീസ് എത്തിയ സ്റ്റേഷനിലേക്ക് മാറ്റിയ കുഞ്ഞുങ്ങൾക്ക് ഭക്ഷണം പരിചരണവും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നൽകിയിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: