www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മയക്കുമരുന്നു കേസിൽ അറസ്റ്റിലായ നടി രാഗിണി മലയാളത്തിൽ വേഷമിട്ടത് മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം

Share it:

ബംഗളൂരു: മയക്കുമരുന്നു കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ നടി രാഗിണി ദ്വിവേദി മലയാളികൾക്കും പ്രിയങ്കരി. മുൻ നിര താരങ്ങൾക്കൊപ്പം മലയാളത്തിൽ അഭിനയിച്ച നടിക്ക് കേരളത്തിലും ആരാധകരുണ്ട്. ബംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്‌തത്‌. ലഹരി മാഫിയയുമായി ഇവർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. രാഗിണിയെ കസ്റ്റഡിയിൽ എടുത്ത് എട്ടു മണിക്കൂർ ചോദ്യം ചെയ്‌തതിനു ശേഷമാണു അറസ്റ്റ് രേഖപ്പെടുത്തിയത്. 

കന്നഡ സിനിമയിലെ പ്രധാന നായികമാരിൽ ഒരാളായ രാഗിണി ദ്വിവേദി മമ്മൂട്ടിയുടെ ഫേസ് ടു ഫേസ്, മോഹൻലാലിന്‍റെ കാണ്ഡഹാർ എന്നീ ചിത്രങ്ങളിലാണ് മലയാളികൾക്ക് സുപരിചിതയാകുന്നത്. 

മലയാളത്തിലെ പ്രമുഖ താരം നിക്കി ഗൽറാണിയുടെ സഹോദരിയും നടിയുമായ സഞ്ചന ഗൽറാണിയും സംശയത്തിന്‍റെ നിഴലിലാണ്. ഇവരെ ചോദ്യം ചെയ്യുന്നതിനായി ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. 

യെലഹങ്കയിലെ ഫ്ലാറ്റിൽ നടത്തിയ റൈഡിനെ തുടർന്നാണ് ലഹരി മാഫിയയും കന്നഡ സിനിമാലോകവും തമ്മിലുള്ള അഭേദ്യമായ ബന്ധം പുറംലോകം അറിഞ്ഞത്. വരും ദിവസങ്ങളിലും സിനിമ ലോകത്തെ പ്രമുഖർ വലയിലാകുമെന്നാണ് റിപോർട്ടുകൾ.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Share it:

Entertainment

mollywood

Post A Comment: