
നേവിയുടെ പുതിയ എംഎച്ച് 60 ആര്‍ ഹെലികോപ്റ്ററുകള്‍ പുതിയ വനിതാ ഉദ്യോഗസ്ഥര്‍ പറപ്പിക്കും. 24 ഇത്തരം ഹെലികോപ്റ്ററുകളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. നേവിയുടെ മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകള്‍ ഉപയോ ഗിക്കാന്‍ ഇവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ലോകത്തെ തന്നെ എറ്റവും അത്യാധുനിക മിലിട്ടറി മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകളാണിവ.
ശത്രുക്കളുടെ കപ്പലുകളേയും മുങ്ങിക്കപ്പലുകളേയും കണ്ടുപിടിക്കുന്ന തിനടക്കം ശേഷിയുള്ള ഹെലികോപ്റ്ററുകളാണ് എംഎച്ച് 60 ആർ. 2.6 ബില്യണ്‍ ഡോളറിനാണ് (ഏതാണ്ട് 19,121 കോടിയിലധികം ഇന്ത്യൻ രൂപ) യുഎസ് കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് 2018ല്‍ ഇന്ത്യ ഈ ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ കരാറൊപ്പിട്ടത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: