www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നടി മിയക്ക് ഇന്ന് മിന്നുകെട്ട്; ആശംശയുമായി സിനിമാ ലോകം

Share it:

കൊച്ചി: നടി മിയ ജോർജിന്‍റെയും ആഷ്വിൻ ഫിലിപ്പിന്‍റെയും വിവാഹം ഇന്ന്. ഉച്ചകഴിഞ്ഞ് 2:30ന് എറണാകുളം സെന്‍റ് മേരിസ് ബസലിക്കയിൽ വച്ചാണ് മിന്നുകെട്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക. വൈകിട്ട് ലളിതമായ വിവാഹ റിസപ്ഷനും ഉണ്ടാകും. കഴിഞ്ഞ ഓഗസ്റ്റ് 25ന് പാലാ സെന്‍റ് തോമസ് കത്തീഡ്രലിൽ വെച്ചായിരുന്നു ഇരുവരുടെയും മനസമ്മതം. 

ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. അല്‍ഫോണ്‍സാമ്മ’ സീരിയലില്‍ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത്, നവാഗതര്‍ക്ക് സ്വാഗതം, തിരുവമ്പാടി തമ്പാന്‍ തുടങ്ങിയ സിനിമകളില്‍ വേഷങ്ങള്‍ ചെയ്തു. 

ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, ‘പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്സ് ഡേ, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ അമര കാവ്യം, ഇന്‍ട്രു നേട്ര് നാളൈ, ‘വെട്രിവേല്‍, ഒരു നാള്‍ കൂത്ത്, റം, യെമന്‍ എന്നീ സിനിമകളിലും തെലുങ്കില്‍ ഉംഗരാല രാംബാബു എന്ന സിനിമയിലും മിയ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ‘അല്‍ മല്ലു’ എന്ന ചിത്രമാണ് മിയയുടേതായി അവസാനം പുറത്തിറങ്ങിയത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Share it:

Entertainment

mollywood

Post A Comment: