മുംബൈ: നടൻ സുശാന്ത് സിങിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി സാറ അലിഖാനെതിരെയും ആരോപണം. സുശാന്തിന്‍റെ ഫാം ഹൗസിൽ നടി സാറ അലിഖാൻ എത്താറുണ്ടെന്നാണ് മാനേജരുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ഇവിടെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്‌ഡ് നടത്തിയിരുന്നു.
ഇതിനിടെ നടൻ സുശാന്ത് സിങിന്‍റെ മൃതദേഹം കാമുകി റിയ ചക്രവർത്തി മോർച്ചറിയിലെത്തി സന്ദർശിച്ചപ്പോൾ ദുരൂഹമായി ഒന്നും സംഭവിച്ചി ട്ടില്ലെന്നും മുംബൈ പോലീസിന് ഇക്കാര്യത്തിൽ വീഴ്ച്ച പറ്റിയിട്ടി ല്ലെന്നും മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. ചില ചാനലുകളിലെ വാർത്തയെ തുടർന്നാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

സുശാന്തിന്‍റെയും മുൻ മാനേജർ ദിഷ സാലിയാന്‍റെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന് ദിശയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് സിബിഐ. ജൂൺ എട്ടിന് ദിഷയുടെ മരണ ശേഷം സുശാന്ത് അസ്വസ്ഥനായിരുന്നുവെന്ന് നടനൊപ്പം താമസിച്ചിരുന്ന സുഹൃത്ത് സിദ്ധാർഥ് പിഥാനി സിബിഐയോട് പറഞ്ഞിരുന്നു. ജൂൺ 14 നാണ് സുശാന്തിന്‍റെ മരണം. ദിഷയുടെ പ്രതിശ്രുതവരൻ രോഹൻ റായിയെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
റിയയെ ഏതാനും ചാനലുകൾ ‘വേട്ടയാടുന്ന’തിന് എതിരെയുള്ള ഒപ്പുശേഖരണത്തിൽ മുതിർന്ന സിനിമാ പ്രവർത്തകരും അണിചേർന്നു. ചലച്ചിത്രപ്രവർത്തകരായ മീര നായർ, അനുരാഗ് കശ്യപ്, സോനം കപൂർ, ഫ്രീദ പിന്‍റോ, സോയ അക്തർ, ഫർഹാൻ അക്തർ, ദിയ മിർസ എന്നിവർ ഒപ്പിട്ടവരിൽ ഉൾപ്പെടും.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: