
ചെന്നൈ: മലരേ.... മൗനമായ്...... മൗനമേ...... കേട്ടാലും കേട്ടാലും മതി വരാത്ത വരികൾ. ലക്ഷക്കണക്കിനു ഹൃദയങ്ങളിൽ ഇതുപോലെ എത്രയോ വരികൾ പതിപ്പിച്ചുകൊണ്ടാണ് എസ്.പി.ബി എന്ന എസ്.പി. ബാലസുബ്രഹ്‌മണ്യം വിടവാങ്ങിയത്. അദ്ദേഹം ഇനി ഇല്ലെന്ന് ചിന്തിക്കാൻ പോലും ആവു ന്നില്ലെന്നാണ് സിനിമാ- സംഗീത ലോകത്തു നിന്നുള്ള പ്രതികരണം. സംഗീത ത്തെ ഇഷ്ടപ്പെടുന്നവർക്കു മാത്രമല്ല, സംഗീതം ആസ്വദിക്കാത്തവർക്കുപോലും പ്രിയങ്കരനായിരുന്നു എസ്.പി. ബാലസുബ്രഹ്‌മണ്യം.
ഭാഷകളുടെ അതിർവ രമ്പുകളെല്ലാം എസ്.പി.ബിക്ക് മുന്നിൽ മാറിനിന്നു. മലയാളിയെന്നോ തമിഴ നെന്നോ തെലുങ്കനെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടെയും ഹൃദയത്തിന്‍റെ ആഴങ്ങളിൽ കൂടുകൂട്ടിയ ഇതിഹാസ ഗായകന്റെ വിടവാങ്ങൽ, സംഗീത ലോകത്തുണ്ടാക്കുന്നത് വലിയ ശൂന്യത യാണ്. എണ്ണമറ്റ ഭാഷകളിലായി ഇത്രയേറെ സിനിമാ ഗാനങ്ങൾ ആലപിച്ച ഗായകൻ ഇന്ത്യയിൽ എന്നല്ല, ലോകത്ത് തന്നെ എസ്.പി.ബി അല്ലാതെ മറ്റൊരാളില്ല.
16 ഭാഷകൾ.. നാൽപതിനായിരത്തിൽ അധികം പാട്ടുകൾ
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി 16 ഭാഷകളിലായി 40000ലേറെ ഗാനങ്ങൾ എസ്.പി.ബിയുടെ ശബ്ദത്തിൽ പുറത്തിറങ്ങി. ഏറ്റവുമധികം പാട്ടുകൾ റെക്കോർഡ് ചെയ്‌തതിന്‍റെ ഗിന്നസ് റെക്കോർഡും അദ്ദേഹത്തിന്‍റെ പേരിലാണ്. ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിൽ പാടികൊണ്ടാണ്. ഇന്ത്യയിലെ പ്രശസ്തരായ ഒട്ടുമിക്ക സംഗീതസംവിധായകരും എസ്.പി.ബിയെ കൊണ്ട് പാടിച്ചിട്ടുണ്ട്.
താരാപഥവുമായി മലയാളത്തിൽ
മലയാളികൾക്കും ഒട്ടേറെ സംഭാവനകൾ എസ്.പി ബാലസുബ്രഹ്‌മണ്യം നൽകിയിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ട ഒന്നാണ് ഇളയരാജയുടെ സംഗീതത്തിൽ അനശ്വരം എന്ന സിനിമയിലെ ഗാനം, താരാപഥം ചേതോ ഹരം.
ഹൃദയത്തിൽ തങ്ങുന്ന ഈണം
കേളടി കൺമണിയിലെ മണ്ണിൽ ഇന്ത കാതൽ, പയനങ്കൾ മുടിവതില്ലൈയിലെ ഇളയനിലാ പൊഴികിറതേ..., ചിന്നതമ്പിയിലെ അരച്ച സന്ദനം..., ദളപതിയിൽ യേശുദാശിനൊപ്പം ആലപിച്ച കാട്ടുക്കുയിലെ മനസുക്കുള്ളൈ... , ദളപതിയിലെ തന്നെ സുന്ദരി കണ്ണാൽ ഒരു സെയ്തി...., ശങ്കരാഭരണത്തിലെ ശങ്കരാ നാദശരീരാ പരാ..., കർണായിലെ മലരേ മൗനമാ.. ഗീതാഞ്ജലിയിലെ ഓ പ്രിയേ പ്രിയേ... ഹിറ്റ് ഗാനങ്ങളുടെ പട്ടിക നീളുന്നു. ഇളയരാജയ്ക്കൊപ്പം ഇത്രയേറെ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച മറ്റൊരു ഗായകനില്ല.
12 മണിക്കൂറിൽ 21 ഗാനങ്ങൾ

ആറ് ദേശീയ പുരസ്കാരങ്ങൾ
എസ്.പി. ബാലസുബ്രഹ്മണ്യത്തിന് നാലുഭാഷകളിലായി ആറ് ദേശീയ പുരസ്കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്. എട്ട് പുരസ്കാരങ്ങൾ നേടിയ യേശുദാസ് മാത്രമാണ് അദ്ദേഹത്തിന് മുന്നിൽ. മികച്ച ഗായകനുള്ള ആന്ധ്രപ്രദേശ് സർക്കാരിന്‍റെ അവാർഡ് എസ്.പി.ബി 25 വട്ടം നേടി. തമിഴിലും കന്നഡിയിലുമായി എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങൾ. 2001 ൽ പത്മശ്രീ. 2011 ൽ പത്മഭൂഷൺ. തമിഴ്നാട് സർക്കാരിന്‍റെ കലൈമാമണി പുരസ്കാരം, കേരള സർക്കാരിന്റെ ഹരിവരാസനം പുരസ്കാരം, കർണാടക സർക്കാരിന്റെ കർണാടക രാജ്യോൽസവ അവാർഡ് എന്നിവയും ലഭിച്ചു. മുദിനമാവ എന്ന കന്നഡ ചിത്രത്തിലെ പ്രധാന വേഷത്തിന് സംസ്‌ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
Post A Comment: