www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1922) Idukki (1856) Mostreaded (1617) Crime (1460) National (1233) Entertainment (849) Viral (443) world (443) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (23) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഫ്രഞ്ച് സൂപ്പർ താരം എംബാപ്പെയും കോവിഡ് പിടിയിൽ

Share it:

പാരീസ്: മൈതാനങ്ങൾ ഉണർന്നെങ്കിലും കായിക താരങ്ങൾക്ക് കോവിഡ് പിടിപെടുന്നത് വലിയ പ്രതിസന്ധിയായിരിക്കുകയാണ്. ഇപ്പോൾ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്. ഇതോടെ ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യക്കെതിരായ ഫ്രാൻസിന്‍റെ നാഷണൽ ലീഗ് മത്സരം എംബാപ്പയ്ക്ക് നഷ്‌ടമാകും. കോവിഡ് പോസിറ്റീവ് കണ്ടെത്തും മുൻപ് തിങ്കളാഴ്ച്ച ടീമിന്‍റെ പരിശീലനത്തിന് ഇറങ്ങിയിരുന്നു. കോവിഡിനെ തുടർന്ന് വിശ്രമത്തിലാകുന്ന നാലാം ഫ്രഞ്ച് ദേശീയ താരമാണ് എംബാപ്പെ. 



അതെ സമയം എംബാപ്പയുടെ ക്ലബായ പിഎസ്‌ജിയിൽ കോവിഡ് പിടിമുറുക്കിയിരിക്കുകയാണ്. കോവിഡ് പോസിറ്റീവ് ആകുന്ന ഏഴാം പിഎസ്‌ജി താരമാണ് കിലിയന്‍ എംബപ്പേ. ക്ലബ്ബിന്‍റെ ബ്രസീലിയൻ സൂപ്പർ താരം നെയ്‌മറാണ് പോസിറ്റീവ് ആയ ആദ്യ താരങ്ങളിൽ ഒരാൾ. അർജന്‍റീനൻ താരങ്ങളായ എയ്ഞ്ചൽ ഡി മരിയ, ലിയനാർഡോ പരേഡസ് എന്നിവർക്കും നെയ്‌മർക്കൊപ്പം രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് വ്യാപനം ലീഗ് വണ്ണിൽ പിഎസ്‌ജിക്ക് തിരിച്ചടിയാണ്. പിഎസ്‌ജിയുടെ ആദ്യ നാല് മത്സരങ്ങളും എംബാപ്പെയ്‌ക്ക് നഷ്‌ടമായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Share it:

sports

Post A Comment: