www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

നവജാത ശിശുവിന്‍റെ മൃതദേഹം ഫ്രീസറിൽ മറന്നുവച്ചത് അഞ്ച് ദിവസം

Share it:

ഇൻഡോർ: ഫ്രീസറിൽ വച്ച നവജാത ശിശുവിന്‍റെ മൃതദേഹം എടുക്കാൻ മറന്നത് അഞ്ച് ദിവസം. മധ്യപ്രദേശിലെ ഇൻഡോറിലെ മഹാരാജ യശ്വന്തറോ (എംവൈ) സര്‍ക്കാർ ആശുപത്രിയിലാണ് സംഭവം. ഈമാസം 11ന് മരിച്ച നവജാതശിശുവിന്‍റെ മൃതദേഹം 12ന് മോർച്ചറിയിൽ വച്ചിരുന്നു. എന്നാൽ അഞ്ചു ദിവസം പിന്നിട്ടിട്ടും മൃതദേഹം മാറ്റിയില്ല. ജീവനക്കാർ ഇക്കാര്യം മറന്നതാകാമെന്നാണ് വിശദീകരണം.  

ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് കഴിഞ്ഞദിവസം ഒരാളുടെ മൃതദേഹം ജീർണാവസ്ഥയിൽ കണ്ടെത്തിയിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ ഈ സംഭവവുമുണ്ടായിരിക്കുന്നത്. ജൂലൈയിൽ അലിരാജ്‌പൂർ ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ സന്നദ്ധ പ്രവ ർത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്. ഈമാസം 11ന് കുഞ്ഞ് മരിച്ചതായി ചീഫ് മെഡിക്കൽ ഓഫിസറെ (സിഎംഒ) അറിയിക്കുകയും ചെയ്‌തു. സിഎംഒ ഇക്കാര്യം ആശുപത്രിയിലെ പൊലീസ് കിയോസ്ക്കിൽ പുലർച്ചെ 4.30 ഓടെ അറിയിച്ചു. പിന്നീട് 16ന് ആണ് പൊലീസുകാർ സംഭവത്തെക്കുറിച്ച് ഓർക്കുന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു. 

ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയയാളുടെ മൃതദേഹമോ അജ്ഞാത മൃതദേഹങ്ങളോ പോസ്റ്റുമോർട്ടം ചെയ്യുമ്പോൾ പൊലീസ് സാന്നിധ്യം നിർ ബന്ധമാണ്. അതേസമയം, മരണം അറിയിച്ചതല്ലാതെ അതിനു പിന്നാ ലെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചിരുന്നില്ല. അതാണ് തങ്ങൾ പ്രതി കരിക്കാതിരുന്നതെന്ന് പൊലീസ് പറഞ്ഞു. വിഷയത്തിൽ കമ്മിഷണറുടെ ഓഫിസിൽ റിപ്പോർട്ട് നൽകിയതായി അഡീഷനൽ കമ്മിഷണര്‍ രജനി സിങ് പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1


Share it:

National

Post A Comment: