www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ധോനിപ്പടയെ വിറപ്പിച്ച് മലയാളി താരം സഞ്ജു സാംസന്‍റെ വെടിക്കെട്ട് ബാറ്റിങ്

Share it:


ഷാർജ: മലയാളികളുടെ ഇഷ്‌നാടായ ഗൾഫിൽ മലയാളി താരത്തിന്‍റെ വെടിക്കെട്ട് ബാറ്റിങ്. ഇന്നലെ നടന്ന ചെന്നൈ- രാജസ്ഥാൻ മത്സരത്തിലാണ് മലയാളി താരം സഞ്ജു സാംസൺ വെടിക്കെട്ട് തീർത്തത്. മത്സരത്തിൽ രാജസ്ഥാൻ ചെന്നൈയെ തോൽപിച്ചു. 16 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിംങ്‌സിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് എഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു.  

വലിയ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഫാഫ് ഡുപ്ലെസിയുടെ ഒറ്റയാള്‍ പോരാട്ടത്തിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രക്ഷിക്കാനായില്ല. ടാസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. എന്നാല്‍ അര്‍ധ സെഞ്ചുറികളുമായി തിളങ്ങിയ സഞ്ജു സാംസണും ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തുമാണ് രാജസ്ഥാന്‍ ഇന്നിങ്‌സിനെ കരകയറ്റിയത്.

32 പന്തില്‍ നിന്നും 74 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ ചെന്നൈ ബോളര്‍മാരെ നന്നായി പ്രഹരിച്ചു. ഒൻപത് സിക്‌സറുകളാണ് സഞ്‌ജു നേടിയത്. സഞ്ജു പുറത്തായതിന് ശേഷം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പതുക്കെ ടീമിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചു. അവസാന ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിനെ 200 കടത്തിയത്. 37 പന്തില്‍ നിന്നും 72 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസ് മാത്രമാണ് ചെന്നൈ നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. വെടിക്കെട്ട് ബാറ്റിങ്ങിനു പിന്നാലെ സഞ്ജുവിന് ആശംസാ പ്രവാഹമാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഉൾപ്പെടെ സഞ്ജുവിന് ആശംസയറിയിച്ച് രംഗത്തെത്തി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/K1qDeudCPifDXl43GW7kbz



Share it:

sports

Post A Comment: