www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൈവിട്ട വിവാഹ ഫോട്ടോഷൂട്ട്; വൈറൽ ചിത്രത്തിന്‍റെ രഹസ്യം പുറത്ത്

Share it:

മൗണ്ടൻഹോം: വിവാഹ ഫോട്ടോ ഷൂട്ട് ഗംഭീരമാക്കൂന്നതാണ് എല്ലാ നാട്ടിലെയും പതിവ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വെഡിങ് ഫോട്ടോഷൂട്ടിനെകുറിച്ച് വൻ വിവാദങ്ങളും വിമർശനങ്ങളുമാണ് ഉയരുന്നത്. വലിയ ഒരു പാറയുടെ മുകളിൽ നിന്ന് വരന്‍റെ കൈവിട്ട് താഴേക്ക് പോകുന്ന വധുവിന്‍റെ ചിത്രമാണിത്. കേരളത്തിലടക്കം വലിയ തോതിൽ പ്രചരിച്ച ചിത്രത്തിന്‍റെ യാഥാർഥ്യം അറിയാതെ വലിയ അഭിപ്രായ പ്രകടനങ്ങളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. എന്നാൽ ചിത്രത്തിന്‍റെ യഥാർഥ വശം മറ്റൊന്നാണ്. 

യു.​എ​സി​ലെ ആ​ർ​ക്കാ​ൻ​സ​സി​ലു​ള്ള മൗ​ണ്ട​ൻ ഹോം ​സ്വ​ദേ​ശി​ക​ളാ​ണ് റ​യാ​ൻ മേ​യേ​ഴ്സും ഭാ​ര്യ സ്കൈ​യു​മാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. വി​വാ​ഹം ഗം​ഭീ​ര​മാ​യി ന​ട​ത്ത​ണ​മെ​ന്ന​താ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും ആ​ഗ്ര​ഹം. പ​ക്ഷെ കൃ​ത്യ​സ​മ​യ​ത്ത് കൊ​റോ​ണ​യെ​ത്തി മു​ഴു​വ​ൻ കു​ള​മാ​ക്കി. ഇ​തോ​ടെ​യാ​ണ് ഫോ​ട്ടോ​ഷൂ​ട്ട് ഗം​ഭീ​ര​മാ​ക്കാ​ൻ ഇ​രു​വ​രും ചേ​ർ​ന്ന് തീ​രു​മാ​നി​ച്ച​ത്. 

ഇ​തോ​ടെ പ്ര​ധാ​ന ഹൈ​ക്കിങ് പോ​യി​ന്‍റു​ക​ളി​ൽ ഒ​ന്നാ​യ വി​റ്റാ​ക്ക​ർ പോ​യി​ന്‍റി​നെ ഫോ​ട്ടോ​ഷൂ​ട്ട് ഡെ​സ്റ്റി​നേ​ഷ​നാ​ക്കി മാ​റ്റാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ശ​രി​ക്കും ഒ​രു ക​യ​റി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് ഈ ​നിൽപ്പ്. ഹൈ​ക്കിം​ഗി​ലു​ൾ​പ്പെ​ടെ പ​രി​ച​യ സ​മ്പ​ത്തു​ള്ള വി​ദ​ഗ്ദ്ധ​ർ ഉ​ൾ​പ്പെ​ടെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് ദ​മ്പ​തി​മാ​രു​ടെ ഈ ​സാ​ഹ​സി​ക ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ന്ന​ത്. വി​വാ​ഹ​ച്ച​ട​ങ്ങ് ല​ളി​ത​മാ​ക്കേ​ണ്ടി വ​ന്നെ​ങ്കി​ലും വെ​ഡിങ് ഫോ​ട്ടോ​ക​ളി​ലൂ​ടെ എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​ദ​മ്പ​തി​ക​ൾ. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

Share it:

Viral

Post A Comment: