www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നടി സഞ്ജന ഗൽറാണി അറസ്റ്റിൽ; മയക്കുമരുന്നു കേസ് സിനിമാ രംഗത്തെ ഉന്നതരിലേക്ക്

Share it:

ബംഗളുരു: ലഹരി കടത്തു കേസിൽ നടി സഞ്ജന ഗൽറാണി അറസ്റ്റിൽ. ചോദ്യം ചെയ്യലിനു ശേഷമാണ് നടിയെ ബംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. കേസിൽ രാഗിണി ദ്വിവേദിക്ക് പിന്നാലെ അറസ്റ്റിലാകുന്ന രണ്ടാമത്തെ നടിയാണ് സഞ്ചന. രാവിലെ ഇന്ദിരാനഗറിലെ സഞ്ചനയുടെ വീട്ടിൽ സിസിബി നടത്തിയ റെയിഡിനു പിന്നാലെയാണ് അറസ്റ്റ് ചെയ്‌തതെന്ന്‌ വാർത്ത പുറത്തു വരുന്നത്. 

നടിയെ വിശദമായ ചോദ്യം ചെയ്യലിനായി സെൻട്രൽ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിക്കും. ലഹരി കടത്തു കേസിൽ നടി പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ബംഗളുരു ജോയിന്‍റ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. കേസിൽ നടിയോട് തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും, സ്ഥലത്തിലെന്ന് മറുപടി നൽകുകയായിരുന്നു. 

ഇതേ തുടർന്ന് കോടതിയുടെ സെർച്ച് വാറന്‍റ് സഹിതമാണ് ക്രൈം ബ്രാഞ്ച് സംഘം ഇന്ന് പുലർച്ചെ നടിയുടെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയത്. ഉന്നതർ ഉൾപ്പെട്ട പാർട്ടിയിൽ ലഹരി മരുന്ന് എത്തിച്ചെന്ന കേസിൽ നടി രാഗിണി ദ്വിവേദിയെ നേരത്തെ സിസിബി അറസ്റ്റ് ചെയ്‌തിരുന്നു. 

ബംഗളുരുവിൽ ജനിച്ച സഞ്ചന ഗൽറാണി 2006 ൽ ഒരു കാതൽ സെയ്‌വീർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് പ്രവേശിക്കുന്നത്. പ്രശസ്‌ത തെന്നിന്ത്യൻ നടി നിക്കി ഗൽറാണിയുടെ സഹോദരിയാണ്. ലഹരികടത്തുകേസുമായി ബന്ധപ്പെട്ട് കേസിലെ മൂന്നാം പ്രതിയായ വീരേൻ ഖന്നയുടെ വീട്ടിലും സിസിബി പരിശോധന നടത്തുന്നുണ്ട്. കേസിൽ ഇതുവരെ ആറു പേരാണ് അറസ്റ്റിലായത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Share it:

Entertainment

Post A Comment: