
ലക്‌നൗ: കോവിഡ് ചികിത്സയിലായിരുന്ന യുവതിക്ക് ഒറ്റ പ്രസവത്തിൽ നാല് കുട്ടികൾ. കുട്ടികളിൽ ഒരാൾക്ക് ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളതിനാൽ വെന്‍റിലേറ്ററിലാണ്. ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിലെ ബിആർടി മെഡിക്ക ൽ കോളെജിലാണ് സംഭവം. ഒരു കുട്ടിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഗൗരി ബസാർ ഗ്രാമത്തിലെ 26 കാരിയാണ് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
മറ്റ് മൂന്നു കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും ഇവർ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും മെഡിക്കൽ കോളെജ് പ്രിൻസി പ്പൽ ഗണേഷ് കുമാർ അറിയിച്ചു. ചൊവ്വാഴ്ച്ച രാത്രിയാണ് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് യുവതിയെ മെഡിക്കൽ കോളെജിലെ ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ബുധനാഴ്ച്ച യുവതി നാല് കുഞ്ഞു ങ്ങൾക്ക് ജന്മം നൽകുകയായിരുന്നു. 980 ഗ്രാം മുതൽ 1.5 കിലോഗ്രാം വരെ യാണ് കുഞ്ഞുങ്ങളുടെ തൂക്കം.
ഇത്തരം കേസുകൾ അപൂർവമാണെന്നും വെല്ലുവിളി നിറഞ്ഞതായിരുന്നു പ്രസവ ശ്രുശ്രൂഷയെന്നും ഗണേഷ് കുമാർ പറഞ്ഞു. നാലു കുഞ്ഞുങ്ങളുടെയും സാംപിളുകൾ കോവിഡ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: