www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആർത്തവ സമയത്ത് കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായി ഭക്ഷണങ്ങൾ ഇവ

food-to-eat-periods-time
Share it:
food-to-eat-during-periods-time

ആർത്തവകാലത്ത് എന്തു കഴിക്കണം എന്തു കഴിക്കരുത് എന്നതിനെ സംബന്ധിച്ച് ഇന്നത്തെ തലമുറയ്ക്ക് വലിയ പിടിപാടൊന്നുമില്ല. അതുകൊണ്ട് തന്നെ ആ സമയത്ത് ക്ഷീണവും മാനസിക സമ്മർദവും വർധിക്കുകയും ചെയ്യും. ആർത്തവ സമയത്ത് സ്ത്രീകൾ ശരിയായ രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഉറപ്പാക്കണമെന്നാണ് ഡോക്‌ടർമാർ നിർദേശിക്കുന്നത്.

ഭക്ഷണക്രമം ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോഴെങ്കിലും  ആർത്തവദിനങ്ങളിൽ തലവേദന, ഓക്കാനം, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. പോഷകാഹാര വിദഗ്‌ദരും ആരോഗ്യ രംഗത്തെ പ്രഗൽഭരുമൊക്കെ സ്ത്രീകൾ തങ്ങളുടെ ആർത്തവ ദിനങ്ങളിൽ പ്രത്യേകം കഴിക്കേണ്ടതും, കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷ്യവസ്‌തുക്കളെ കുറിച്ചുള്ള അറിവ് പങ്കുവച്ചിട്ടുണ്ട്.

ഇലക്കറികളും പഴങ്ങളും

food-to-eat-during-periods-time

ഇലക്കറികൾ പ്രകൃതിദത്ത അയൺ പോഷകങ്ങളുടെ പ്രധാന ഉറവിടമാണ്. ജലസമൃദ്ധമായ പഴങ്ങളായ തണ്ണിമത്തൻ, കുക്കുമ്പർ എന്നിവ നിങ്ങളുടെ ഭക്ഷണക്രമത്തിൽ സംയോജിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക. നിങ്ങൾക്ക് മധുരത്തോട് ആസക്തി ഉണ്ടെങ്കിൽ മധുര പലഹാരങ്ങൾക്ക് പകരം മധുരമുള്ള പഴങ്ങൾ കഴിക്കുന്നതിലേക്ക് മാറണം. 

അങ്ങനെയെങ്കിൽ പഞ്ചസാര അധികമായി കഴിക്കാതെ തന്നെ നിങ്ങളുടെ മധുരത്തിൻ്റെ ആസക്തിയെ തടയാൻ സാധിക്കും. പഞ്ചസാരയുടെ അമിത ഉപയോഗം ആർത്തവകാല ദിനങ്ങളിൽ നിങ്ങളുടെ ശരീരത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുതിച്ചുയരുന്നതിന് കാരണമാകാറുണ്ട്. ഈയവസ്ഥയെ തടയാനും ഈ രീതി നിങ്ങളെ സഹായിക്കും.

ഇഞ്ചി ചായ

food-to-eat-during-periods-time


വാസ്‌തവത്തിൽ ഒരു കപ്പ് ഇഞ്ചി ചേർത്ത ചായ നിങ്ങളുടെ ആർത്തവഘട്ടങ്ങളിൽ ശരീരത്തിന് ഊഷ്‌മളത പകരാനും, വേദനകൾ കുറയ്ക്കാനും, ശരീരത്തെയും മനസ്സിനെയും ശാന്തമാക്കാനും സഹായിക്കും. കാരണം ഇതിൽ ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ ഉണ്ട്. ഇത് ശരീര പേശികളെ ശാന്തമാക്കും. ഓക്കാനം കുറയ്ക്കാനും ഇഞ്ചിയിലെ ഗുണങ്ങൾ നല്ലതാണ്.

ചിക്കനും മീനും

food-to-eat-during-periods-time


അയണിന്‍റെയും പ്രോട്ടീന്‍റെയും മികച്ച ഉറവിടമായ ചിക്കനും മീനും നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രോട്ടീൻ കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്. 

മാത്രമല്ല കൂടുതൽ നേരം പൂർണതയോടെ തുടരാനും ഇത് നിങ്ങളെ സഹായിക്കുകയും ചെയ്യും. പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. അയൺ പോഷകങ്ങൾ അധികമായ അളവിൽ കഴിക്കുന്നത് ആർത്തവ സമയത്ത് ഇതിന്റെ അളവ് കുറയുന്നതിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

കടലയും പയറും 

food-to-eat-during-periods-time


പയറു വർഗങ്ങളിൽ ധാരാളം പോഷക ഗുണങ്ങളാൽ സമ്പന്നമാണ്. അയൺ, മഗ്നീഷ്യം, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങൾ പയറു വർഗങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇത് ഒരു ഗ്ലൂറ്റൻ ഫ്രീ ഭക്ഷണം കൂടിയാണ് എന്നു മാത്രമല്ല ഇത് കഴിച്ചു കഴിയുമ്പോൾ നിങ്ങൾക്ക് പൂർണ്ണതയുടെ അനുഭവങ്ങൾ നൽകുകയും ചെയ്യും. 

സസ്യാഹാരികൾക്ക് ആർത്തവകാല ദിനങ്ങളിൽ മാംസഭക്ഷണങ്ങൾക്ക് പകരം വയ്ക്കാൻ കഴിയുന്നതാണ് ഇവ. ശരീരത്തിന് ആവശ്യമായ തരത്തിൽ അയണിൻ്റെ അളവ് നിലനിർത്താൻ സഹായിക്കുന്ന സമ്പന്ന ഉറവിടമായി ഇവ നിങ്ങൾക്ക് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താനാവും.

നട്‌സ്, ഡാർക്ക് ചോക്ലേറ്റ്, പിന്നെ കൂടുതൽ വെള്ളവും

food-to-eat-during-periods-time




മഗ്നീഷ്യം, അയൺ എന്നിവയാൽ സമ്പന്നമായതിനാൽ തന്നെ നിങ്ങളുടെ മാസമുറയുടെ ഘട്ടങ്ങളിൽ ഡാർക്ക് ചോക്ലേറ്റ് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. നട്ട്സുകളും ഇക്കാര്യത്തിൽ ഒരുപോലെ പ്രധാനമാണ്. 

അതിനാൽ തന്നെ ഈ ദിനങ്ങളോട് അനുബന്ധിച്ച് ദിവസവും നിങ്ങൾ ഇത് കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. മിക്ക നട്ട്സുകളും ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. മാത്രമല്ല പ്രോട്ടീന്‍റെ മികച്ച ഉറവിടവുമാണ് ഇവ. നിങ്ങൾക്ക് നേരിട്ട് നട്ട്സുകൾ കഴിക്കാൻ താൽപ്പര്യമില്ലെങ്കിൽ, നിങ്ങളുടെ ഫ്രൂട്ട് സ്മൂത്തികളിൽ ഇവ ചേർക്കുക.

വെള്ളം

food-to-eat-during-periods-time


കുടിവെള്ളം നമ്മുടെ ശരീരത്തിന് നിലനിൽപ്പിന് പോലും എത്രത്തോളം പ്രധാനമാണെന്ന കാര്യം എല്ലാവർക്കും അറിയാം. എല്ലായിപ്പോഴും ശരീരത്തിൽ ആവശ്യമായ അളവിൽ ജലാംശം നിലനിർത്തുന്നത് നിർജലീകരണത്തിൻ്റെ സാധ്യതകളെ കുറയ്ക്കും. 

കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ 

ഉപ്പും മസാലയും അടങ്ങിയ ഭക്ഷണങ്ങൾ:

food-to-eat-during-periods-time


ആർത്തദിനങ്ങളിൽ ഒഴിവാക്കേണ്ട ചില ഭക്ഷണരീതികളുമുണ്ട്. അവയിൽ പ്രധാനമാണ് ഉപ്പിന്‍റെ ഉപയോഗം. ഉപ്പ്, സോഡിയം എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാൽ വറുത്തതും പാക്കേജു ചെയ്‌തതുമായ ഭക്ഷണം ഉൾപ്പെടെയുള്ള റെഡിമൈഡ് ലഘുഭക്ഷണങ്ങളെല്ലാം നിങ്ങളുടെ ആർത്തവകാല ദിനങ്ങളിൽ പൂർണ്ണമായും ഒഴിവാക്കുക. 

ഉപ്പിൻ്റെ അധിക ഉപഭോഗം ശരീരത്തിൽ വെള്ളം നിലനിർത്തുന്നതിന് കാരണമാകുന്നു. ഇത് നിങ്ങളുടെ കാലഘട്ടങ്ങളെ കൂടുതൽ വേദനാജനകമാക്കി മാറ്റുന്നതിലേക്ക് നയിക്കുന്നു. മസാലകൾ നിറഞ്ഞ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക. കാരണം ഇത് നിങ്ങളുടെ ആമാശയത്തെ കൂടുതൽ അസ്വസ്ഥമാക്കുകയും ആസിഡ് റിഫ്‌ളക്‌സുകൾക്ക്  കാരണമാവുകയും ചെയ്തേക്കാം.

മദ്യപാനം, കഫീൻ അടങ്ങിയ പാനീയങ്ങൾ



തലവേദനയ്ക്കും ശാരീരിക വേദനയ്ക്കും കാരണമാകുമെന്നതിനാൽ കഫീൻ അടങ്ങിയിരിക്കുന്ന പാനീയങ്ങളായ കോഫി, എനർജി ഡ്രിങ്ക്സ്, തുടങ്ങിയ പാനീയങ്ങളെല്ലാം പരമാവധി ഒഴിവാക്കണം. ഇത് ദഹന പ്രശ്നങ്ങളെയും ഒരു പരിധിവരെ പ്രതിരോധിച്ചു നിർത്തും. 

മദ്യപാനം നിങ്ങളുടെ ശരീരത്തിൽ വരുത്തിവയ്ക്കുന്ന പാർശ്വഫലങ്ങൾ ഒട്ടും ചെറുതല്ല. ചെറിയ രീതിയിലുള്ള ഹാംഗ് ഓവർ മുതൽ തലവേദന വരെയ്ക്കും മദ്യം ശരീരത്തിൽ സ്വാധീനം ചെലുത്തുന്നു. നിങ്ങളുടെ ആർത്തവദിനങ്ങൾ ഇത് കൂടുതൽ കഠിനമാക്കി മാറ്റുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Share it:

Health

Post A Comment: