www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

കഞ്ഞികുടിക്കുന്നത് ഭാര്യയുടെ സ്വർണം വിറ്റ്; അനിൽഅംബാനിയുടെ വെളിപ്പെടുത്തൽ

Share it:

ലണ്ടൻ: കഞ്ഞികുടിക്കുന്നത് ഭാര്യയുടെ കാരുണ്യത്താലെന്ന് ഇന്ത്യയിലെ അതിസമ്പന്ന പട്ടികയിലുണ്ടായിരുന്ന റിലയൻസ് എഡിഎ ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി. ലണ്ടൻ കോടതിയിലാണ് അനിലിന്‍റെ വെളിപ്പെടുത്തൽ. തന്‍റെ കൈയ്യില്‍ യാതൊരു സ്വത്തുമില്ലെന്നും ഭാര്യയും കുടുംബവുമുള്ളതു കൊണ്ട് ജീവിച്ചു പോകുന്നുവെന്നുമാണ് അദ്ദേഹം കോടതിയെ ധരിപ്പിച്ചത്. ലളിത ജീവിതമാണു നയിക്കുന്നത്. ഒരു കാര്‍ മാത്രമാണ് സ്വന്തമായുള്ളത്. ആഭരണങ്ങള്‍ വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നതെന്നും അനില്‍ വ്യക്ത മാക്കി.

മൂന്നു ചൈനീസ് ബാങ്കുകളില്‍നിന്ന് റിലയന്‍സ് കോം 2012 ഫെബ്രുവരിയില്‍ എടുത്ത 700 മില്യന്‍ ഡോളര്‍ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട കേസിലാണ് അനില്‍ അംബാനി തന്‍റെ സാമ്പത്തിക നിലയെക്കുറിച്ചു വ്യക്തമാക്കിയത്. 2020 ജനുവരിക്കും ജൂണിനും ഇടയില്‍ ആഭരണങ്ങള്‍ വിറ്റ് 9.9 കോടി രൂപ ലഭിച്ചിരുന്നു. ഇനി തന്‍റെ പക്കല്‍ ഒന്നും അവശേഷിക്കുന്നില്ല. ഇപ്പോള്‍ ഒരു കാറ് മാത്രമാണ് സ്വന്തമായുള്ളതെന്നും അനില്‍ പറഞ്ഞു. 

അനില്‍ അംബാനി 5,281 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് 2020 മേയ് 20ന് യുകെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചൈനീസ് ബാങ്കുകള്‍ക്കു കോടതിചിലവായി ഏഴ് കോടി നല്‍കാനും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഈ പണം ഇതുവരെ നല്‍കിയിട്ടില്ല. ഇതേത്തുടര്‍ന്നാണ് അനിലിന്‍റെ ആസ്തി വെളിപ്പെടുത്തണമെന്ന് ചൈനീസ് ബാങ്കുകള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് വെള്ളിയാഴ്ച വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അനില്‍ അംബാനി ഹാജരായി വിവരങ്ങള്‍ അറിയിച്ചത്. അമ്മയ്ക്ക് 500 കോടിയും മകന്‍ അന്‍മോലിന് 310 കോടിയും നല്‍കാനുണ്ടെന്ന് അനില്‍ പറഞ്ഞു. റിലയന്‍സ് ഇന്നൊവെന്‍റേഴ്സില്‍ തനിക്കുള്ള ഓഹരികള്‍ക്കു മൂല്യമില്ലെന്നും അറിയിച്ചു. കുടുംബട്രസ്റ്റ് ഉള്‍പ്പെടെ ലോകത്ത് ഒരു ട്രസ്റ്റിലും പങ്കാളിത്തമില്ല. 

ലക്ഷങ്ങള്‍ വിലമതിക്കുന്ന കലാശേഖരം ഭാര്യ ടിന അംബാനി യുടേതാണെന്നും താന്‍ അവരുടെ ഭര്‍ത്താവ് മാത്രമാണെന്നും അനില്‍ പറഞ്ഞു. ഇനിയുള്ള ചെലവുകള്‍ക്കുള്ള പണം കണ്ടെത്തണമെങ്കില്‍ മറ്റ് ആസ്തികള്‍ വില്‍ക്കേണ്ടി വരുമെന്നും ഇതിന് കോടതിയുടെ അനുമതി ആവശ്യമാണെന്നും അനില്‍ വ്യക്തമാക്കി. ഭാര്യക്ക് ആഡംബര ബോട്ട് സമ്മാനിച്ചതിനെക്കുറിച്ചും അഭിഭാഷകര്‍ ചോദിച്ചു. അത് കോര്‍പ്പറേറ്റ് കമ്പനിയുടേതാണെന്നും താന്‍ ഒരിക്കലും ഉപയോഗിക്കാറില്ലെന്നും മറുപടി നല്‍കി. ലണ്ടന്‍, കാലിഫോര്‍ണിയ, ബെയ്ജിങ് എന്നിവിടങ്ങളില്‍ നടത്തിയ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ അമ്മയുടേതാണെന്നും അനില്‍ വ്യക്തമാക്കി.

അനിലിനെതിരെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്‍ഡസ്ട്രിയല്‍ കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡവലപ്മെന്‍റ് ബാങ്ക് എന്നിവര്‍ വിചാരണയ്ക്കുശേഷം അറിയിച്ചു. ഒരു കാലത്ത് ഇന്ത്യയിലെ ധനികന്മാരില്‍ മൂന്നാം സ്ഥാനമുണ്ടായിരുന്ന ആളായിരുന്നു അനില്‍ അംബാനി.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

Share it:

National

Post A Comment: