www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സൂപ്പർ ഓവർ ആവേശം; പഞ്ചാബിനെ തറപറ്റിച്ച് ഡെൽഹി

Share it:

ദുബായ്: സീസണിലെ ആദ്യ സൂപ്പർ ഓവർ ആവേശവുമായി ഡെൽഹി പഞ്ചാബ് പോരാട്ടം. ഇന്നലെ നടന്ന കളിയിൽ സൂപ്പർ ഓവറിൽ ഡെൽഹി വിജയം നേടി. നിശ്ചിത സമയത്ത് ഡല്‍ഹി ക്യാപിറ്റല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും 157 റണ്‍സുമായി തുല്യത പാലിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറില്‍ ഡല്‍ഹിക്കായി പന്തെടുത്ത റബാഡ മൂന്ന് പന്തിനിടെ രണ്ട് റണ്‍സില്‍ പഞ്ചാബ് ഇന്നിങ്സ് അവസാനിപ്പിച്ചു.  

മറുപടി ബാറ്റിങില്‍ അനായാസം റിഷഭ് പന്തും ശ്രേയസ് അയ്യരും ജയം ഡല്‍ഹിക്ക് സ്വന്തമാക്കി. നേരത്തെ പഞ്ചാബിനെ ഒറ്റയാനായി ജയിപ്പി ക്കുമെന്ന് തോന്നിച്ച മായങ്ക് അഗര്‍വാള്‍ മത്സരത്തിലെ കണ്ണീരായി. 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് മായങ്ക് അഗര്‍വാളിന്‍റെ ഒറ്റയാന്‍ പോരാട്ട ത്തില്‍ ജയത്തിനരികെയെത്തിയെങ്കിലും സ്റ്റോയിനിസിന്‍റെ അവസാന ഓവറിലെ രണ്ട് പന്തിലും വിക്കറ്റ് നഷ്‌ടപ്പെടുത്തിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലെത്തിയത്. 

സൂപ്പര്‍ ഓവറില്‍ പഞ്ചാബിനായി രാഹുല്‍ ആദ്യ പന്തില്‍ രണ്ട് റണ്‍സ് നേടി. എന്നാല്‍ തൊട്ടടുത്ത പന്തുകളില്‍ രാഹുലിനെയും പുരാനെയും പുറത്താക്കി റബാദ വിസ്‌മയമായി. ഇതോടെ ഡല്‍ഹിക്ക് വിജയലക്ഷ്യം മൂന്ന് റണ്‍സ്. ഷമി എറിയാനെത്തിയെങ്കിലും ഡല്‍ഹി രണ്ട് പന്തില്‍ ജയത്തിലെത്തി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

Share it:

sports

Post A Comment: