www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ടൂറിസം എംഎസ്എംഇകൾക്ക് സൗജന്യ ഹെൽപ് ഡെസ്ക്ക്

Share it:

കൊച്ചി: കോവിഡ് 19 സമ്പൂർണ അടച്ചിടൽ തകർത്ത രാജ്യത്തെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ചെറുകിട - ഇടത്തരം സംരംഭങ്ങൾക്ക് താങ്ങാ കാൻ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട്‌അപ് ഇന്ത്യ ഇൻക്യുബേറ്റഡ് കമ്പനിയായ  വെബ് സിആർഎസ് ട്രാവൽ ടെക്‌നോളോജീസ് പുതിയ സൗജ ന്യ  ഹെൽപ് ഡസ്ക് ആരംഭിച്ചു. ലോക്ക് ഡൗണിന് ശേഷം തുറന്നു പ്രവർത്തി ക്കാൻ തയ്യാറെടുക്കുന്ന എംഎസ്എംഇ ടൂറിസം മേഖലക്ക് ആവശ്യമായ പ്രൊഫെഷണൽ സഹായങ്ങൾ നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.  

ടൂറിസം വ്യാവസായത്തിന്‍റെ തിരിച്ചുവരവിന് ആവശ്യമായ ഉപദേശങ്ങൾ, സഹായങ്ങൾ, സാങ്കേതിക വിദ്യ നടപ്പിലാക്കൽ, തുടങ്ങി വിവിധ മേഖലകളിലുള്ള വിദഗ്ധരുടെ ഒരു ശ്രേണിയാകും ടൂറിസം സംരംഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകുക. അന്താരാഷ്ട്ര ടൂറിസം ദിനമായ സെപ്റ്റംബർ 27 മുതൽ എല്ലാ ദിവസവും വൈകീട്ട് അഞ്ച് മുതൽ ഒരു മണിക്കൂർ ഡിജിറ്റൽ പ്ലാറ്റ് ഫോം, ടോൾ ഫ്രീ നമ്പർ എന്നിവ വഴിയാകും ഹെൽപ് ഡസ്‌ക് പ്രവർത്തിക്കുക. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേ കൾ, പരമ്പരാഗത ട്രാവൽ കമ്പനികൾ, ഗതാഗത ദാതാക്കൾ, ടൂറിസം എക്സ്പീരിയൻസ് ദാതാക്കൾ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംരംഭകർക്കുള്ള ചോദ്യങ്ങൾക്കും ആശങ്കകൾക്കും ഉടനടി അല്ലെങ്കിൽ കൃത്യമായ ഉറവിടങ്ങളുമായി കൂടിയാലോചിച്ച ശേഷം മറുപടി നൽകും. 

"കേരളത്തിലെ ടൂറിസം മേഖലയിൽ 80ശതമാനവും കയ്യാളുന്നത് എംഎസ്എംഇകളാണ്. കോവിഡ് അടച്ചിടലിൽ ജീവനക്കാരുടെ തൊഴിൽ നഷ്ടം ഉൾപ്പെടെ ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്ന മേഖലയും ഇതുതന്നെ. എന്നാൽ ടൂറിസം ആരംഭിക്കുന്നതോടെ ആഭ്യന്തര യാത്രികരുടെ എണ്ണം ഗണ്യമായി വർധിക്കും ഈ സാഹചര്യത്തിന്‍റെ നേട്ടം കൊയ്യുന്നതിനായി ചെറുകിട ഇടത്തരം സംരംഭങ്ങളെ കൃത്യമായ ആസൂത്രണത്തോടെ തയ്യാറെ ടുക്കാൻ പ്രാപ്‌തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന്,” വെബ് സിആർഎസ് ട്രാവൽ ടെക്‌നോളോജീസ് ലിമിറ്റഡ് സ്ഥാപകൻ നീൽകാന്ത് പരാരത്‌ പറഞ്ഞു.  

കൂടാതെ 'സീറോ മോർട്ടാലിറ്റി ഇൻ ടൂറിസം എംഎസ്എംഇ' (#ZeroMortalityInTourismMSMEs) എന്ന ഹാഷ്ടാഗിൽ ഒരു ദേശീയ ക്യാമ്പയിനും ആരംഭിക്കും. കേന്ദ്ര ടൂറിസം റീജണൽ ഡയറക്ടർ(വെസ്റ്റ്‌  & സെൻട്രൽ) വെങ്കടേശൻ ദത്താറേയൻ ക്യാമ്പയിൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. വ്യവസായം  പുന:രാരംഭിക്കുന്നതിനുള്ള ആസൂത്രണത്തിന്  സൗജന്യ കൺസ ൾട്ടിങ്, കോവിഡ് പ്രോട്ടോകോൾ,  സുരക്ഷ, ദൈനംദിന പ്രവർത്തനങ്ങൾ, ചിലവ് ചുരുക്കൽ,  സെയിൽസ്, കോവിഡ് അനന്തര വിപണി സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ ലഭ്യമാകും.  കൂടുതൽ വിവരങ്ങൾക്ക് http://www.webcrstravel.com/tourism-help-desk/എന്ന ഓൺലൈൻ ലിങ്ക് വഴിയോ. +91 6238059497 വാട് സാപ്പ് നമ്പറിലോ ബന്ധപ്പെടുക.


Share it:

Travel

Post A Comment: