
ഇടുക്കി: രാവിലെ കാപ്പി കുടിച്ച് കസേരയിൽ വിശ്രമിച്ചുകൊണ്ടിരുന്ന ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. ഉപ്പുതറ പുളിങ്കട്ടയിലാണ് ബുധനാഴ്ച്ച രാവിലെ മരണം സംഭവിച്ചത്. മക്കനാനിക്കൽ എം.സി. അരുൺ (47) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ ഏഴോടെ അരുൺ കട്ടൻകാപ്പി കുടിച്ച ശേഷം കസേരയിൽ വിശ്രമിക്കുകയായിരുന്നു.
പൊടുന്നനെ കുഴഞ്ഞു വീണ അരുണിനെ ഉടൻ തന്നെ ഉപ്പുതറ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോവിഡ് പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം നടത്തി. സോഫിയയാണ് ഭാര്യ. മക്കൾ: അലന്‍, അനാമിക, സോന, അന്‍സിക.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: