
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 93,337 പേർക്കാണ് പുതിയതായി കോവിഡ് പോസിറ്റീവായത്. 1,247 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് 85,619 പേർ കോവിഡ് മൂലം മരണത്തിന് കീഴടങ്ങുകയും ചെയ്തു.
കോവിഡ് ബാധിതരായിരുന്ന 42,08,432 പേർ രോഗമുക്തി നേടി. 10,13,964 പേർ വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോഴും ചികിത്സയിലാണ്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമബംഗാൾ, ബിഹാർ, തെലുങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
Post A Comment: