കൊച്ചി: ആംആദ്‌മി- ട്വന്‍റി 20 കൂട്ടുകെട്ടിനു തുടക്കമാകുന്നതോടെ കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങളെന്ന് രാഷ്ട്രീയ നിരീക്ഷകർ. നിലവിൽ സംസ്ഥാനത്ത് അഞ്ചോളം പഞ്ചായത്തുകളിൽ എതിരില്ലാതെ ഭരണം പിടിച്ചെടുത്താണ് ട്വന്‍റി 20 കേരളത്തെ ഞെട്ടിച്ചത്. കേരളത്തിന്‍റെ തനത് രാഷ്ട്രീയ ശൈലിയാ ഇടത്- വലത് മുന്നണികളോട് എതിർത്തു നിന്നുകൊണ്ടാണ് ട്വന്‍റി 20യുടെ വിജയം ഉണ്ടായത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ പാർട്ടിക്ക് ഭേദപ്പെട്ട വോട്ടുകൾ ലഭിക്കുകയുണ്ടായിരുന്നു. വിജയത്തിലെത്താൻ കഴിഞ്ഞില്ലെങ്കിലും കിഴക്കമ്പലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്വന്‍റി 20ക്ക് എറണാകുളം ജില്ലയിൽ ഇപ്പോൾ വ്യക്തമായ സ്വാധീനം ലഭിച്ചിട്ടുണ്ട്.
ഇത് മുന്നിൽ കണ്ടുകൊണ്ടാണ് ആം ആദ്മി - ട്വന്‍റി 20 കൂട്ടുകെട്ടിന് കേരളത്തിൽ കളമൊരുങ്ങുന്നത്. 2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വൻ മുന്നേറ്റമുണ്ടാക്കുകയെന്ന ലക്ഷ്യമാണ് ഇവർ ലക്ഷ്യമിടുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഈ മാസം 15നു തന്നെ മുന്നണി പ്രഖ്യാപനം ഉണ്ടാകുമെന്നും കരുതപ്പെടുന്നു.
കേരളത്തിൽ ട്വന്‍റി- 20 ഇടത്- വലത് മുന്നണികളെ കടത്തിവെട്ടിയാണ് വിജയം നേടിയതെങ്കിൽ ആം ആദ്മി കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതിർത്ത് നിന്നാണ് ഡെൽഹിയിലും പഞ്ചാബിലും ഭരണം പിടിച്ചെടുത്തത്. നിരവധി സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടിക്ക് ഇപ്പോൾ ശക്തമായ വേരൊട്ടമുണ്ട്.
കേരളത്തിൽ ഇടത്-വലത് രാഷ്ട്രീയ ബദലിനു സാധ്യതയുണ്ടെന്ന് ആംആദ്മി പാർട്ടി നേരത്തെ മനസിലാക്കിയിരുന്നതാണ്. എന്നാൽ കേരളത്തിൽ ശക്തമായ ഒരു പാർട്ടി നേതൃത്വം ഉണ്ടാക്കിയെടുക്കാൻ കഴിയാതിരുന്നതാണ് തിരിച്ചടിയായിരുന്നത്. ലോക് സഭാ തെരഞ്ഞെടുപ്പിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ട്വന്‍റി 20 യുമായി കൈകോർക്കുന്നതോടെ കേരളത്തിൽ വ്യക്തമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആംആദ്മി പാർട്ടി നേതൃത്വം.
ഇടത്-വലത് രാഷ്ട്രീയത്തിൽ മടുത്ത പുതിയ തലമുറയെ തന്നെയായിരിക്കും മുന്നണി ലക്ഷ്യമിടുന്നത്. മുന്നണി പ്രഖ്യാപനത്തിനു പിന്നാലെ തന്നെ കേരളത്തിൽ അടിത്തട്ടിലേക്കിറങ്ങിയുള്ള പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കാനാണ് നീക്കം. പുതിയ തലമുറ വോട്ടർമാരെ കൈയിലെടുത്താൽ കേരളത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് കരുതുന്നതും.
അതേസമയം ആം ആദ്മി- ട്വന്‍റി 20 മുന്നേറ്റം യുഡിഎഫ്- എൽഡിഎഫ് ക്യാമ്പുകളിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ട്വന്‍റി 20യുടെ മുന്നേറ്റം ഇരുമുന്നണികൾക്കും എറണാകുളം ജില്ലയിൽ വലിയ ഭീഷണി ഉയർത്തിയിട്ടുണ്ട്. അഞ്ച് പഞ്ചായത്തുകളിൽ ഭരണം
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
സംസ്ഥാനത്ത് നാളെയും അവധി
തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്ത് ശവ്വാൽ മാസപ്പിറവി കാണാത്തതിനെ തുടർന്ന് പെരുന്നാൾ ചൊവ്വാഴ്ച്ച ആഘോഷിക്കുമെന്നായിരുന്നു വിവിധ ഖാസിമാർ ഇന്നലെ അറിയിച്ചത്.
എന്നാൽ സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരുന്ന അവധിയിൽ സർക്കാർ മാറ്റം വരുത്തിയിരുന്നില്ല. ഗൾഫ് രാജ്യങ്ങളിൽ റമസാൻ 30 പൂർത്തിയാക്കി ഇന്നാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ എവിടെയും മാസപ്പിറവി കാണാൻ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകർ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
Post A Comment: