തിരുവനന്തപുരം: ഇടുക്കി, മലപ്പുറം ജില്ലകളിൽ ബുധനാഴ്ച്ച ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നതിനാൽ രണ്ട് ജില്ലകളിലും ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്.
24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. വ്യാഴാഴ്ച്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
സംസ്ഥാനത്ത് നാളെയും അവധി
തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്ത് ശവ്വാൽ മാസപ്പിറവി കാണാത്തതിനെ തുടർന്ന് പെരുന്നാൾ ചൊവ്വാഴ്ച്ച ആഘോഷിക്കുമെന്നായിരുന്നു വിവിധ ഖാസിമാർ ഇന്നലെ അറിയിച്ചത്.
എന്നാൽ സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരുന്ന അവധിയിൽ സർക്കാർ മാറ്റം വരുത്തിയിരുന്നില്ല. ഗൾഫ് രാജ്യങ്ങളിൽ റമസാൻ 30 പൂർത്തിയാക്കി ഇന്നാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ എവിടെയും മാസപ്പിറവി കാണാൻ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകർ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
Post A Comment: