കാലിഫോർണിയ: വളർത്തു നായയുടെ ആക്രമണത്തിൽ കുഞ്ഞിനു ഗുരുതര പരുക്ക്. നായയെ കുട്ടിയുടെ അമ്മ കറിക്കത്തികൊണ്ട് കുത്തി കൊന്നു. നായയുടെ ആക്രമണത്തിൽ അമ്മയ്ക്കും പരുക്കേറ്റു. കാലിഫോർണിയയിലാണ് സംഭവം നടന്നത്. പിറ്റ്‌ബുൾ ഇനത്തിൽപെട്ട നായയാണ് കുഞ്ഞിനെ ആക്രമിച്ചത്. റൂബി സെർവാന്‍റിസ് എന്ന ഒരു വയസുകാരിയെയാണ് നായ കടിച്ചു കീറിയത്.
കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ ജാമി മൊറേൽസ് നായ കുട്ടിയെ കഠിച്ചു വലിക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ജാമി അടുക്കളയിലെ കറിക്കത്തിയെടുത്ത് നായയെ കുത്തി. നായയെ പിടിച്ചു വലിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് കത്തികൊണ്ട് കുത്തിയത്. കുട്ടിയുടെ മുത്തശിക്കും നായയുടെ ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.
തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പിറ്റ്‌സ് ബുൾ ഇനത്തിൽപെട്ട നായക്കുട്ടികളെ മുത്തശി മാർഗരറ്റാണ് വീട്ടിൽ കൊണ്ടുവന്ന് വളർത്തിയത്. നായയെ കൊന്നതിൽ വിഷമമുണ്ടെന്നും സ്വന്തം കുഞ്ഞിനെ ആക്രമിച്ചതുകൊണ്ടാണ് ഇങ്ങനെ ചെയ്‌തതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
സംസ്ഥാനത്ത് നാളെയും അവധി
തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്ത് ശവ്വാൽ മാസപ്പിറവി കാണാത്തതിനെ തുടർന്ന് പെരുന്നാൾ ചൊവ്വാഴ്ച്ച ആഘോഷിക്കുമെന്നായിരുന്നു വിവിധ ഖാസിമാർ ഇന്നലെ അറിയിച്ചത്.
എന്നാൽ സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരുന്ന അവധിയിൽ സർക്കാർ മാറ്റം വരുത്തിയിരുന്നില്ല. ഗൾഫ് രാജ്യങ്ങളിൽ റമസാൻ 30 പൂർത്തിയാക്കി ഇന്നാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ എവിടെയും മാസപ്പിറവി കാണാൻ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകർ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
Post A Comment: