ഫ്ളോറിഡ: വീട് വിൽക്കാൻ പരസ്യം കൊടുക്കുന്നവർ ഫർണിച്ചറും ചേർത്ത് വില പറയുന്നത് സ്വാഭാവികമാണ്. എന്നാൽ വിക്കുന്ന വീടിനൊപ്പം തന്‍റെ മുൻ ഭർത്താവിനും ചേർത്ത് വില പറഞ്ഞാലോ. ഇത്തരം ഒരു പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫ്ളോറിഡയിലാണ് സംഭവം നടന്നിരിക്കുന്നത്. ക്രിസ്റ്റൽ ബോൾ എന്ന 43 കാരിയാണ് തന്‍റെ വീടിനൊപ്പം മുൻ ഭർത്താവിനെയും വിൽപനയ്ക്ക് വച്ചിരിക്കുന്നത്.
ഏഴ് വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഭർത്താവ് റിച്ചാർഡുമായി ക്രിസ്റ്റൽ പിരിഞ്ഞത്. വിവാഹ മോചിതരായെങ്കിലും മകൾക്ക് വേണ്ടി അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് ഇരുവരും. നിരവധി ബിസിനസുകളും ഇവരുടെ പേരിലുണ്ട്. ഇതിനിടെയാണ് പുതിയ സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്.
ഫ്ലോറിഡയിലെ പനാമ സിറ്റി ബീച്ചിലുള്ള മൂന്നു വീടുകളിൽ രണ്ടെണ്ണം വിൽക്കാനായിരുന്നു ക്രിസ്റ്റലിന്‍റെ പദ്ധതി. ഇതിൽ ഒന്നിലാണ് റിച്ചാർഡ് താമസിക്കുന്നത്. 69,900 ഡോളരാണ് (അഞ്ച് കോടി) വീടിന്‍റെ വില. എന്നാൽ റിച്ചാർഡിനെ ഇവിടെ തന്നെ താമസിപ്പിക്കാൻ അനുവദിക്കുകയാണെങ്കിൽ തുകയിൽ ഇളവുണ്ടാകുമെന്നാണ് പരസ്യത്തിലെ പ്രധാന ആകർഷണം. വീടിന്‍റെ ചിത്രങ്ങളിലെല്ലാം റിച്ചാർഡിനെ കാണാം. ഭക്ഷണം പാകം ചെയ്യാനും വീട് വൃത്തിയാക്കാനും ഉടമയെ റിച്ചാർഡ് സഹായിക്കുമെന്നും വാഗ്ദാനമുണ്ട്.
മൂന്നു കിടപ്പുമുറികളും രണ്ട് ബാത് റൂമുകളും സ്വിമ്മിങ് പൂളും ഹോട് ടബ്ബും എല്ലാം ഉൾപ്പെടുന്നതാണ് വീട്. സോഷ്യൽ മീഡിയയിൽ പരസ്യം വൈറലായി മാറിയെങ്കിലും വിൽപന മാത്രം നടന്നിട്ടില്ലെന്നാണ് റിപ്പോർട്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
സംസ്ഥാനത്ത് നാളെയും അവധി
തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്ത് ശവ്വാൽ മാസപ്പിറവി കാണാത്തതിനെ തുടർന്ന് പെരുന്നാൾ ചൊവ്വാഴ്ച്ച ആഘോഷിക്കുമെന്നായിരുന്നു വിവിധ ഖാസിമാർ ഇന്നലെ അറിയിച്ചത്.
എന്നാൽ സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരുന്ന അവധിയിൽ സർക്കാർ മാറ്റം വരുത്തിയിരുന്നില്ല. ഗൾഫ് രാജ്യങ്ങളിൽ റമസാൻ 30 പൂർത്തിയാക്കി ഇന്നാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ എവിടെയും മാസപ്പിറവി കാണാൻ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകർ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
Post A Comment: