www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1767) Idukki (1735) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (419) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്വന്തം ശരീരത്തിൽ തീ കൊളുത്തി വരനും വധുവും; വീഡിയോ

Share it:



വിവാഹ ഫോട്ടോഷൂട്ട് വ്യത്യസ്‌തമാക്കാൻ അൽപം സാഹസികമാകാൻ മടിയില്ലാത്തവരാണ് പുതിയ തലമുറ. ജെസിബിക്ക് മുകളിൽ കയറിയും ഒഴുക്കുള്ള ആറ്റിലിറങ്ങിയും മറ്റും ഫോട്ടോ ഷൂട്ട് നടത്തിയ വാർത്തകൾ മുമ്പും സൈബർ ലോകത്ത് ശ്രദ്ധ നേടിയിട്ടുണ്ട്. ഇത്തരം അപകടകരമായ ഫോട്ടോഷൂട്ടുകൾ പലപ്പോഴും അപകടങ്ങൾക്കും മരണത്തിനും വരെ കാരണമായിട്ടുമുണ്ട്. 

സമാനമായി ഹൈ റിസ്‌കിൽ എടുത്ത ഒരു ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് തീപ്പൊരി പോലെ വൈറലാകുന്നത്. സ്റ്റണ്ട് മാൻ ഗേബ് ജസോപ്പും വധു ആംബിൻ ബാംബിയർ മിഷേലുമാണ് വീഡിയോയിലെ താരങ്ങൾ. 

സ്വന്തം ശരീരത്തിൽ തീ കൊളുത്തിക്കൊണ്ടായിരുന്നു ഇവരുടെ ഫോട്ടോ- വീഡിയോ ഷൂട്ട്. സ്വന്തം വിവാഹത്തിന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഇരുവരെയും ഇത്തരത്തിൽ ഒരു സാഹസത്തിനു പ്രേരിപ്പിച്ചതത്രേ. വിവാഹം കഴിഞ്ഞയുടൻ വരനും വധുവും ചേർന്ന് നിൽക്കുന്നത് വീഡിയോയിൽ കാണാം.  

പൊടുന്നനെ പിന്നിൽ നിന്നും എത്തിയ ഒരാൾ ഇവരുടെ ശരീരത്തിലേക്ക് തീ പടരുകയാണ്. ശരീരത്തിൽ തീ പടർന്നു പിടിക്കുമ്പോൾ ഇരുവരും കൈകൾ ചേർത്ത് പിടിച്ച് അതിഥികളെ അഭിവാദ്യം ചെയ്‌തുകൊണ്ട് പതിയെ ഓടുന്നതും വീഡിയോയിൽ കാണാം. 

ആർപ്പുവിളികളുമായിട്ടാണ് അതിഥികൾ ദമ്പതികളെ വരവേൽക്കുന്നത്. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളുമായിട്ടാണ് ഇവർ ഷൂട്ട് നടത്തിയത്. കൃത്യ സമയത്ത് തീ അണക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഫോട്ടോ ഷൂട്ട് വിഡിയോ വൈറലായി മാറിയതോടെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

നടി ഷഹാനയുടെ മരണം; ഭർത്താവ് അറസ്റ്റിൽ

കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സജാദ് അറസ്റ്റിൽ. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ശാരീരിക - മാനസിക പീഡനമടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അതേസമയം ഷഹാനയുടെ മരണത്തിൽ ദുരൂഹത അവസാനിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. മരണം ആത്മഹത്യയാണെന്ന് തന്നെയാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യത്തെ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. 

സജാദ് ലഹരി വസ്‌തുക്കൾ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ്, എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവ കണ്ടെത്തി. ഇതോടെ ഷഹാനയുടെ ശരീരത്തിൽ ലഹരി വസ്‌തുക്കളുടെ സാനിധ്യം ഉണ്ടോയെന്നു കണ്ടെത്താൻ രാസ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 

ഷഹാനയുടെ ശരീരത്തിൽ കണ്ട മുറിവുകൾ എങ്ങനെ ഉണ്ടായതാണെന്നും കണ്ടെത്തേണ്ടതുണ്ട്. ഇത് മർദനത്തെ തുടർന്നുണ്ടായതാണോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇന്നലെ രാത്രിയിലാണ് പരസ്യ ചിത്ര മോഡലും നടിയുമായ ഷഹാനയെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പണത്തിനു വേണ്ടി ഭർത്താവ് ഷഹാനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിരുന്നു. 

ഇതിനു പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒന്നര വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ഇരുവരും ചേവായൂരിൽ വാടക വീടെടുത്തു താമസിച്ചു വരികയായിരുന്നു. 

ഇതിനിടെ അഭിനയിച്ചു ലഭിക്കുന്ന പണത്തെ ചൊല്ലി താനും ഷഹാനയും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി സജാദ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. തന്‍റെ ലഹരി ഉപയോഗത്തെ ചൊല്ലി തർക്കം ഉണ്ടായതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്. 


Share it:

Viral

Post A Comment: