കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സജാദ് അറസ്റ്റിൽ. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ശാരീരിക - മാനസിക പീഡനമടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
അതേസമയം ഷഹാനയുടെ മരണത്തിൽ ദുരൂഹത അവസാനിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. മരണം ആത്മഹത്യയാണെന്ന് തന്നെയാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യത്തെ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.
സജാദ് ലഹരി വസ്‌തുക്കൾ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ്, എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവ കണ്ടെത്തി. ഇതോടെ ഷഹാനയുടെ ശരീരത്തിൽ ലഹരി വസ്‌തുക്കളുടെ സാനിധ്യം ഉണ്ടോയെന്നു കണ്ടെത്താൻ രാസ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഷഹാനയുടെ ശരീരത്തിൽ കണ്ട മുറിവുകൾ എങ്ങനെ ഉണ്ടായതാണെന്നും കണ്ടെത്തേണ്ടതുണ്ട്. ഇത് മർദനത്തെ തുടർന്നുണ്ടായതാണോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഇന്നലെ രാത്രിയിലാണ് പരസ്യ ചിത്ര മോഡലും നടിയുമായ ഷഹാനയെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പണത്തിനു വേണ്ടി ഭർത്താവ് ഷഹാനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒന്നര വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ഇരുവരും ചേവായൂരിൽ വാടക വീടെടുത്തു താമസിച്ചു വരികയായിരുന്നു.
ഇതിനിടെ അഭിനയിച്ചു ലഭിക്കുന്ന പണത്തെ ചൊല്ലി താനും ഷഹാനയും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി സജാദ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. തന്‍റെ ലഹരി ഉപയോഗത്തെ ചൊല്ലി തർക്കം ഉണ്ടായതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
നടി ഷഹാനയുടെ മരണം; ഭർത്താവ് കസ്റ്റഡിയിൽ
കോഴിക്കോട്: നടിയും മോഡലുമായ ഷഹന(20)യെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചേവായൂരിലാണ് സംഭവം നടന്നത്. മൃതദേഹം കണ്ടതിനു പിന്നാലെ ഭർത്താവ് സജാദിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കാസർകോഡ് സ്വദേശിനിയാണ് ഷഹന. ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
ഷഹനയുടെ മരണം കൊലപാതകമാണെന്നും ആത്മഹത്യ ചെയ്യാനുള്ള പ്രശ്‌നങ്ങളില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. പണത്തിനു വേണ്ടി സജാദ് ഷഹനയെ ഉപദ്രവിച്ചിരുന്നതായി ഷഹനയുടെ മാതാവ് പറഞ്ഞു.
സജാദും ഷഹനയും തമ്മിൽ ഒന്നര വർഷം മുമ്പാണ് വിവാഹം കഴിച്ചത്. ഇതിനിടയിൽ കുടുംബവുമായി നേരിട്ട് കാണാൻ പോലും കഴിഞ്ഞിരുന്നില്ല. കോഴിക്കോട് എത്തുമ്പോൾ സജാദിന്‍റെ സുഹൃത്തുക്കൾ പിന്തുടർന്ന് തിരിച്ചയക്കുമായിരുന്നു. അയൽവീട്ടുകാർ വിളിച്ചറിയിച്ചപ്പോഴാണ് മകളുടെ മരണ വിവരം അറിഞ്ഞതെന്നും ബന്ധുക്കൾ പറഞ്ഞു.
Post A Comment: