അപ്രതീക്ഷിതമായി റിസോർട്ടിലെത്തിയ ഒരു വിഐപി അതിഥിയുടെ വീഡിയോ സൈബർ ലോകത്ത് വൈറലാകുകയാണ്. ഇക്വഡോറിലെ ഗാലപ്പഗോസ് ദ്വീപുകളിലെ ഒരു ബീച്ച് റിസോർട്ടിലാണ് സംഭവം നടന്നത്. അതിഥികൾക്കായി ഒരുക്കിയിരിക്കുന്ന ചാരു കസേരയിലേക്ക് കൂളായി നടന്നു കയറിയത് ഒരു കടൽ സിംഹമാണ്. ചാരു കസേരയിൽ ഇരുന്നിരുന്ന ആളെ മാറ്റികൊണ്ടാണ് കടൽ സിംഹത്തിന്‍റെ മാസ് എൻട്രി.
വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ വളരെ വേഗം വൈറലാകുകയും ചെയ്‌തു. വൈറൽ ഹോഗ് എന്ന ഇൻസ്റ്റഗ്രാം പേജാണ് കടൽ സിംഹത്തിന്‍റെ രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
റിസോർട്ടിൽ നിന്നും കടലിലേക്കുള്ള പടിയിലൂടെ കടൽ സിംഹം നടന്നു കേറുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. മുകളിലെത്തിയ കടൽ സിംഹം നേരെ പോകുന്നത് പൂളിലേക്കാണ്. ഒന്നു നീന്തിക്കയറിയ കടൽ സിംഹം പൂളിനടുത്തുണ്ടായിരുന്ന ചാരു കസേരയിലേക്ക് എത്തി. ചാരുകസേരയിൽ ഒരാൾ ഇരികുന്നുണ്ടായിരുന്നു.
അതൊന്നും ഗൗനിക്കാതെയാണ് കടൽ സിംഹം അതിലേക്ക് കയറുന്നത്. ഇതോടെ അയാൾ അവിടെ നിന്നും എഴുന്നേൽക്കുകയും ഇതെന്താണ് ഈ സംഭവിക്കുന്നത് എന്ന് അന്തം വിട്ടു നോക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. പോകുന്നതിനിടയിൽ അയാൾ അതിലിട്ടിരിക്കുന്ന തന്‍റെ ടവ്വലും എടുത്തു കൊണ്ടുപോകുന്നതും കാണാം.
റിസോർട്ടിലെത്തിയിരിക്കുന്ന മറ്റുള്ള ആളുകളും ഈ സംഭവമെല്ലാം കണ്ട് അന്തംവിട്ടിട്ടുണ്ടാകണം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്‍റും ഷെയറുമൊക്കെയായി എത്തിയത്. മിക്കവരും കടൽ സിംഹം അവിടെ ചിൽ ചെയ്യുകയാണ് എന്നാണ് പറഞ്ഞിരിക്കുന്നത്.
   
   
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
 
 
 
 
 
 
 

 
Post A Comment: