ഇടുക്കി: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കാട്ട് പോത്ത് ചാടി. ഇടുക്കി കുമളിയിലാണ് സംഭവം നടന്നത്. വാഹനത്തിലുണ്ടായിരുന്നവർ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. വെള്ളിയാഴ്ച്ച പുലർച്ചെ ആറോടെ കുമളി ചെളിമടയിലായിരുന്നു സംഭവം.
കറുകച്ചാലിൽ നിന്നും ബാംഗ്ലൂരിലേക്ക് പോകാനായി ഇതുവഴി എത്തിയ ജോജി ചെറിയാനും കുടുംബവും സഞ്ചരിച്ച കാറിനു മുകളിലേക്കാണ് പോത്ത് വീണത്. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപെട്ടു.
പെരിയാർ കടുവാ സങ്കേതത്തോട് ചേർന്ന് കിടക്കുന്ന ദേശീയ പാതയിൽ പത്തടിയോളം ഉയരമുള്ള സമീപത്തെ കാപ്പിത്തോട്ടത്തിൽ നിന്നും ഓടികൊണ്ടിരിക്കുന്ന വണ്ടിക്ക് മുകളിലേക്ക് കാട്ടു പോത്ത് എടുത്ത് ചാടുകയായിരുന്നു. ബോണറ്റിനു മുകളിലേക്കാണ് പോത്ത് വീണത്. കാറിന്‍റെ ഗ്ലാസ് ഉൾപ്പെടെ മുൻ ഭാഗം പൂർണമായും തകർന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
നടി ഷഹാനയുടെ മരണം; ഭർത്താവ് കസ്റ്റഡിയിൽ
കോഴിക്കോട്: നടിയും മോഡലുമായ ഷഹന(20)യെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചേവായൂരിലാണ് സംഭവം നടന്നത്. മൃതദേഹം കണ്ടതിനു പിന്നാലെ ഭർത്താവ് സജാദിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കാസർകോഡ് സ്വദേശിനിയാണ് ഷഹന. ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
ഷഹനയുടെ മരണം കൊലപാതകമാണെന്നും ആത്മഹത്യ ചെയ്യാനുള്ള പ്രശ്‌നങ്ങളില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. പണത്തിനു വേണ്ടി സജാദ് ഷഹനയെ ഉപദ്രവിച്ചിരുന്നതായി ഷഹനയുടെ മാതാവ് പറഞ്ഞു.
സജാദും ഷഹനയും തമ്മിൽ ഒന്നര വർഷം മുമ്പാണ് വിവാഹം കഴിച്ചത്. ഇതിനിടയിൽ കുടുംബവുമായി നേരിട്ട് കാണാൻ പോലും കഴിഞ്ഞിരുന്നില്ല. കോഴിക്കോട് എത്തുമ്പോൾ സജാദിന്‍റെ സുഹൃത്തുക്കൾ പിന്തുടർന്ന് തിരിച്ചയക്കുമായിരുന്നു. അയൽവീട്ടുകാർ വിളിച്ചറിയിച്ചപ്പോഴാണ് മകളുടെ മരണ വിവരം അറിഞ്ഞതെന്നും ബന്ധുക്കൾ പറഞ്ഞു.
Post A Comment: