ഇടുക്കി: തമിഴ്‌നാട്ടിൽ നിന്നും ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. കട്ടപ്പനയ്ക്ക് സമീപം പുളിയൻമലയിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് ബസിൽ നിന്നും കഞ്ചാവുമായി ഉപ്പുതറ കണ്ണംപടി ഇടത്തറ ബിനുമോള്‍ (36) പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 800 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തു.
ബസിൽ പരിശോധന നടത്തുന്നതിനിടെ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ ഉപ്പുതറ, കണ്ണംപടി പ്രദേശങ്ങളിൽ കഞ്ചാവ് ചില്ലറ വിൽപ്പന നടത്താറുണ്ടെന്ന് എക്സൈസിനു വിവരം ലഭിച്ചു.
കമ്പത്തു നിന്നും കഞ്ചാവ് വാങ്ങി ബസിൽ അതിർത്തി കടത്തുകയാണ് പതിവ്. തുടർന്ന് ഇവ ചെറിയ പൊതുകളാക്കി വിൽപ്പന നടത്തും. പലവട്ടം ഇത്തരത്തിൽ കഞ്ചാവ് കടത്തിയതായി എക്സൈസിനു വിവരം ലഭിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫ്, പ്രിവന്‍റീവ് ഓഫീസര്‍ സജീവ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജയിംസ് മാത്യു, ശ്രീകുമാര്‍, ബിജു എബ്രാഹം, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിജി, ചിത്രാഭായ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
Post A Comment: