ഇടുക്കി: മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ 52 കാരൻ അറസ്റ്റിൽ. കുമളി ചക്കുപള്ളം മേൽവാഴവീട് വിജിഭവനിൽ കണ്ണൻ എന്നു വിളിക്കുന്ന വിജയൻ (52) ആണ് കുമളി പൊലീസിന്‍റെ പിടിയിലായത്. രണ്ട് പെൺകുട്ടികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.
തോട്ടം തൊഴിലാളികളായ മാതാപിതാക്കൾ കുട്ടികളെ വീട്ടിലാക്കി ജോലിക്ക് പോകുമ്പോഴായിരുന്നു പീഡനം. കുട്ടികളെ ഇയാൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയ രക്ഷിതാക്കൾ തന്നെയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. പരാതി നൽകിയതോടെ പ്രതി ഒളിവിൽ പോയിരുന്നു.
തുടർന്ന് കുമളി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ കുമളി എസ്എച്ച്ഒ ജോബിൻ ആന്‍റണിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ഇയാൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
Post A Comment: