ന്യൂഡെൽഹി: വേഗത്തിൽ ഓടുന്ന കാറിന്‍റെ വശത്ത് യുവതിയെ വലിച്ചിഴച്ച് പുരുഷൻമാർ. ന്യഡെൽഹിയിലാണ് യുവതിക്ക് നേരെ ക്രൂരമായ അതിക്രമം നടന്നത്. സംഭവത്തിന്‍റെ വീഡിയോ ഡെൽഹി പൊലീസ് തന്നെ പുറത്തു വിട്ടു. ഇതോടെ യുവാക്കൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ഡെൽഹിയിലെ അമർ കോളനിയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.
വേഗത്തിലോടുന്ന കാറിന്‍റെ വശത്തിലൂടെ യുവതിയെ റോഡിലൂടെ വലിച്ചിഴക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്കാണ് ആക്രമണം നേരിടേണ്ടി വന്നത്. ഡ്രൈവർമാർ തമ്മിൽ തർക്കം ഉണ്ടായതിനിടെ യുവതി ഇതിൽ ഇടപെട്ടിരുന്നു. പിന്നാലെ മറ്റു ചില പുരുഷൻമാർ കൂടി കാറിലേക്ക് കയറുകയും ഉടൻ തന്നെ വാഹനം എടുത്ത് യുവതിയെ കാറിനോട് ചേർത്ത് വലിച്ചിഴക്കുകയുമായിരുന്നു.
തർക്കത്തിൽ ഇടപെട്ടതിന്‍റെ വാശിക്കാണ് ഇങ്ങനെ ചെയ്‌തതെന്നാണ് വിവരം. പുരുഷൻമാരിൽ ഒരാൾ യുവതിയെ മർദിക്കുകയും അപമാനിക്കുന്ന രീതിയിലുള്ള പദപ്രയോഗം നടത്തുകയും ചെയ്‌തതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ കാർ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അമർ കോളനി പരിസരത്ത് ഒരു യുവതിക്ക് നേരെ അതിക്രമം ഉണ്ടായി. ഒരു ബെലേനോ കാർ ഉപയോഗിച്ചായിരുന്നു അതിക്രമം. സംഭവം നടന്ന ദിവസം തന്നെ കാർ കസ്റ്റഡിയിലെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്‌തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡെൽഹി പൊലീസ് വ്യക്തമാക്കി.
#दिल्ली के अमर कॉलोनी इलाके में हौजखास से लौट रही एक महिला को कार से रौंदने की कोशिश, आरोप है कि घटना के बाद अपनी शिकायत लेकर कालका जी थाने गयी थी महिला से बदसलूकी,एक सब इंस्पेक्टर समेत 3 पर कार्रवाई की खबर @DelhiPolice @DCPNewDelhi @DCPSouthDelhi @DCPEastDelhi @DCPNEastDelhi pic.twitter.com/XrI9yoUTjj
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
Post A Comment: