ഇടുക്കി: രണ്ട് വർഷം മുമ്പ് നിർമിച്ച അംഗൻവാടിയുടെ സീലിങ്ങ് തകർന്നു വീണു. പിഞ്ചു കുട്ടികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. നെടുങ്കണ്ടം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ 45-ാം നമ്പർ കുഞ്ഞൻകോളനി അംഗൻവാടിയിലാണ് അപകടം ഉണ്ടായിരിക്കുന്നത്.
തിങ്കളാഴ്ച്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. കുട്ടികൾ കളിക്കുന്ന ഹാളിലെ സീലിങ്ങാണ് മുഴുവനായി അടർന്നു വീണത്. സംഭവ സമയത്ത് കുട്ടികൾ മറ്റൊരുമുറിയിലായിരുന്നതിനാൽ വൻ അപകടം ഒഴിവായി. അശാസ്ത്രീയമായ നിർമാണത്തെ തുടർന്നാണ് സീലിങ് അടർന്ന് വീണതെന്നും കരാറുകാരനെതിരെ നടപടിയെടുക്കണമെന്നും ശക്തമായ ആവശ്യം ഉയർന്നിട്ടുണ്ട്.
അപകടം നടക്കുമ്പോൾ എട്ട് കുട്ടികളും അധ്യാപകരുമാണ് അംഗൻവാടിയിൽ ഉണ്ടായിരുന്നത്. ഇവർ സമീപത്തെ മറ്റൊരു മുറിയിലിരുന്ന പഠിക്കുകയായിരുന്നു. അംഗൻവാടിയിലെ അധ്യാപകരായ വി. അനിത, ഷൈല ശ്രീധരൻ എന്നിവരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു. ഏതാനും മാസം മുമ്പ് കെട്ടിടത്തിന്‍റെ മുൻവശത്തെ സീലീങിന്‍റെ കുറച്ച് ഭാഗം തകർന്നിരുന്നു.
ഇത് നന്നാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഇതിന് ശേഷം അധ്യാപികമാർ വളരെ കരുതലോടെയാണ് കുട്ടികളെ ഇരുത്തിയിരുന്നത്. കുട്ടികളെ അംഗൻവാടിയിൽ പ്രവേശിക്കുന്നതിന് മുമ്പ് അധ്യാപികമാർ അകത്ത് കയറി സുരക്ഷ ഉറപ്പാക്കും.
മൂന്ന് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ചയാണ് അംഗൻവാടി തുറന്നത്. രാവിലെ എത്തിയ കുട്ടികളെ മറ്റൊരു മുറിയിൽ ഇരുത്തിയ ശേഷം കളിമുറിയും, ശൗചാലയവും അധ്യാപിക പരിശോധിക്കുന്നതിനിടെയാണ് വലിയ ശബ്ദത്തോടെ സീലിങ് തകർന്ന് വീണത്. അപകടം ഉണ്ടായതോടെ അധ്യാപികമാർ കുട്ടികളുമായി കെട്ടിടത്തിന് പുറത്തേക്കോടി. വലിയ ശബ്ദം കേട്ട് കുട്ടികളും നിലവിളിച്ചു. സംഭവത്തെത്തുടർന്ന് പാറത്തോട് വില്ലേജ് ഓഫീസർ ടി.എ.പ്രദീപ്, പഞ്ചായത്ത് അസി.എഞ്ചിനീയർ, പൊലീസ് എന്നിവർ സ്ഥലം സന്ദർശിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
ആറ് മണിക്കൂറിൽ 24 മുട്ടകളിട്ട് ചിന്നു കോഴി
ആലപ്പുഴ: ആറ് മണിക്കൂറിനുള്ളിൽ 24 മുട്ടകൾ ഇട്ട കോഴി സോഷ്യൽ മീഡിയയിൽ വൈറൽ. പുന്നപ്ര തെക്ക് ചെറക്കാട്ടിൽ സി.എൻ. ബിജുകുമാറിന്‍റെ ചിന്നു കോഴിയാണ് അത്ഭുത താരമായി മാറിയിരിക്കുന്നത്. ബിവി 380 എന്ന സങ്കരയിനം കോഴിയാണ് ആറ് മണിക്കൂറിനിടെ 24 മുട്ടയിട്ടത്. ഇന്നലെ രാവിലെ 8.30നും ഉച്ചയ്ക്ക് 2.30നും ഇടയിലാണ് ഇത്രയും മുട്ടകളിട്ടത്. ബിജുകുമാറിന്‍റെ മക്കള്‍ 'ചിന്നു' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കോഴിയാണ് ഇന്നലെ നാടിനും വീടിനും കൗതുകമായി മാറിയത്.
എട്ടു മാസം പ്രായമായ ചിന്നുവിനെ ഉള്‍പ്പെടെ 23 കോഴികളെ ബാങ്ക് വായ്പയെടുത്ത് ഏഴ് മാസം മുന്‍പാണ് ബിജുവും ഭാര്യ മിനിയും ചേര്‍ന്ന് വാങ്ങിയത്. ഇന്നലെ രാവിലെ ചിന്നു മുടന്തി നടക്കുന്നതു ശ്രദ്ധിച്ച ബിജു കുമാര്‍ കോഴിക്ക് എന്തോ പ്രശ്നമുണ്ടെന്ന് കരുതി തൈലം പുരട്ടിയ ശേഷം മറ്റു കോഴികളില്‍നിന്ന് മാറ്റി നിര്‍ത്തി.
അല്‍പനേരം കഴിഞ്ഞ് തുടര്‍ച്ചയായി മുട്ടയിടുകയായിരുന്നു. അസാധാരാണ മുട്ടയിടല്‍ അറിഞ്ഞ് എത്തിയ നാട്ടുകാരുടെ മുന്നിലും ചിന്നു മുട്ടയിടല്‍ തുടര്‍ന്നു. സംഭവം അപൂര്‍വമാണെന്നും ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ഇങ്ങനെ സംഭവിക്കുന്നതിന്‍റെ കാരണം വ്യക്തമാകൂ എന്നും മണ്ണുത്തി വെറ്ററിനറി സര്‍വകലാശാല പോള്‍ട്രി ആന്‍ഡ് ഡക് ഫാം അസി. പ്രൊഫ. ബിനോജ് ചാക്കോ പറഞ്ഞു.
Post A Comment: