www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Share it:



ഇടുക്കി: രാജാക്കാട് പന്നിയാർകുട്ടിക്ക് സമീപം ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നേര്യമംഗലത്ത് താമസിക്കുന്ന കിളിയേലിൽ സന്തോഷ് (38) ആണ് മരിച്ചത്. പന്നിയാർ കുട്ടിക്ക് സമീപം എസ് വളവിലാണ് അപകടം നടന്നത്. 

രാജാക്കാട് ഭാഗത്തു നിന്നും അടിമാലി ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനങ്ങൾ. സന്തോഷിന്‍റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. വെള്ളത്തൂവൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

സംസ്ഥാനത്ത് മാസ്‌ക് പരിശോധന കർശനമാക്കാൻ നിർദേശം

തിരുവനന്തപുരം: കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മാസ്‌ക് പരിശോധന കർശനമാക്കാൻ എസ്.പിമാർക്ക് നിർദേശം. പൊതുയിടങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ നിർദേശം നൽകി.

സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി കോവിഡ് കേസുകൾ കൂടി വരികയാണ്. ദിവസങ്ങളായി 2500ന് മുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവുമധികം രോഗികൾ. രണ്ട് ജില്ലകളിലും പ്രതിദിനം ആയിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതോടെയാണ് മാസ്‌ക് പരിശോധന കർശനമാക്കാൻ നിർദേശം നൽകിയിരിക്കുന്നത്. 

പൊതുസ്ഥലങ്ങൾ, യാത്രാവേള, യോഗങ്ങൾ എന്നിവിടങ്ങളിൽ മാസ്‌ക് നിർബന്ധമായി ധരിക്കണം. അല്ലാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം. 


Share it:

Idukki

Post A Comment: