www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

1200ൽ 1200 മാർക്ക്; അഭിമാനമായി അനീഷ

Share it:



ഇടുക്കി: ഹയർസെക്കണ്ടറി പരീക്ഷയിൽ അതിശയിപ്പിക്കുന്ന നേട്ടവുമായി ഹൈറേഞ്ചിൽ നിന്നും ഒരു മിടുക്കി. ഉപ്പുതറ തുണ്ടത്തിൽ സാലുവിന്‍റെയും ഷീനയുടെയും മകൾ അനീഷയാണ് 1200ൽ 1200 മാർക്കും നേടി സർവരെയും ഞെട്ടിച്ചത്. 

ഉപ്പുതറ സെന്‍റ് ഫിലോമിനാസ് സ്കൂളിലെ വിദ്യാർഥിനിയാണ് അനീഷ. ഗ്രേസ് മാർക്ക് പോലുമില്ലാതെയുള്ള വാല്യൂവേഷനിലാണ് അനീഷയുടെ അതിശയിപ്പിക്കുന്ന നേട്ടം. മികച്ച വിജയങ്ങൾ അനീഷയ്ക്ക് പുതുമയല്ല. മുമ്പ് പഠിച്ച മേരികലും സെന്‍റ് മേരീസ് സ്കൂളിൽ പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. പഠിച്ച ക്ലാസുകളിലൊക്കെ മികച്ച മാർക്കോടെയാണ് പാസായത്. 

നിലവിൽ സ്‌കൂളിലെ എൻഎസ്എസ് വാളന്‍റിയറാണ്. ലോക്കൽ ഹിസ്റ്ററി റൈറ്റിങ്ങിൽ സംസ്ഥാന തലം വരെ മത്സരിച്ചിട്ടുണ്ട്. ബാങ്കിങ് മേഖലയോടാണ് അനീഷയ്ക്ക് താൽപര്യം. അതിനാൽ ബികോമിനു ചേരാനാണ് ആഗ്രഹം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 24വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 

ഇന്ന് കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല. 

വെള്ളിയാഴ്ച്ചവരെ തെക്ക് പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 70 കി.മീ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 


Share it:

Idukki

Post A Comment: