www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

17കാരിയെ ബലാത്സംഗം ചെയ്‌ത 18 കാരൻ റിമാൻഡിൽ

Share it:



മലപ്പുറം: അംഗൻവാടി ഡവലപ്പ്മെന്‍റ് പ്രൊജക്റ്റിനെത്തിയ 17കാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ 18 കാരൻ റിമാൻഡിൽ. പോത്തുകല്ലിലാണ് സംഭവം നടന്നത്. മലപ്പുറം പുളിക്കൽ വലിയപറമ്പ് നീട്ടിച്ചാലിൽ മുഹമ്മദ് സഫ്വാൻ (18) ആണ് റിമാൻഡിലായത്. ഈ വർഷം ഫെബ്രുവരി 14ന് പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. 

പോത്തുകല്ലിൽ അംഗൻവാടി ഡവലപ്പ്മെന്‍റ് പ്രൊജക്റ്റിനായിട്ടാണ് 17കാരി എത്തിയത്. പ്രൊജക്റ്റ് ആവശ്യാര്‍ത്ഥം എത്തിയ പ്രതി തന്നെ അപമാനിച്ചതായി പെണ്‍കുട്ടി കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. മെയ് നാലിന് കൊട്ടാരക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പോത്തുകല്‍ പൊലീസിന് കൈമാറുകയായിരുന്നു.

ജൂണ്‍ 20ന് പിതാവിനും അമ്മാവനുമൊപ്പം സ്റ്റേഷനില്‍ ഹാജരായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോത്തുകല്ല് എസ് ഐ വിസി ജോണ്‍സണ്‍ ആണ് കേസ് അന്വേഷിക്കുന്നത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

അഫ്ഗാനിലെ ഭൂചലനം; മരണ സംഖ്യ 920 പിന്നിട്ടു 

കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചനത്തിൽ മരിച്ചവരുടെ എണ്ണം 920 പിന്നിട്ടു. 610 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ട്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തിൽ വർധനവുണ്ടാകുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അഫ്ഗാൻ മന്ത്രിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ പുറത്തു വിട്ട റിപ്പോർട്ടിലാണ് മരണ സംഖ്യ 1000ത്തോട് അടുക്കുന്നതായി പറയുന്നത്.

സര്‍ക്കാര്‍ വിദേശസഹായം തേടിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അഫ്ഗാന്‍റെ കിഴക്കന്‍ മേഖലയില്‍ വലിയ രീതിയില്‍ ഭൂകമ്പം ഉണ്ടായത്. നൂറിലധികം വീടുകള്‍ തകര്‍ന്നതായും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ പറഞ്ഞു. തുടർചലനങ്ങളിൽ പാകിസ്ഥാനിലും നാശനഷ്ടങ്ങളുണ്ട്. 


Share it:

Crime

Post A Comment: