www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

തൊണ്ടിമുതലായ ഫോൺ ദുരുപയോഗം ചെയ്‌തു; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Share it:



പത്തനംതിട്ട: തൊണ്ടിമുതലായി കിട്ടിയ ഫോണിൽ നിന്നും പ്രതിയുടെ കാമുകിയുടെ സ്വകാര്യ വീഡിയോകളും ചാറ്റുകളും സ്വന്തം ഫോണിലേക്ക് സെന്‍റ് ചെയ്‌ത് ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അഭിലാഷിനെതിരെയാണ് നടപടിയെടുത്തത്. ഇയാൾക്കെതിരെ യുവതി എസ്പിക്ക് പരാതി നല്‍കിയിരുന്നു.

‌കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ ഒരാളെ സാമ്പത്തിക വഞ്ചനാക്കുറ്റത്തിന് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ ഫോണ്‍ അഭിലാഷ് തന്‍റെ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കുകയും, കസ്റ്റഡിയിലെടുത്ത ആളുടെ കാമുകി അയച്ച മെസേജുകളും വീഡിയോകളും തന്‍റെ സ്വന്തം മൊബൈല്‍ ഫോണിലേക്ക് മാറ്റുകയും ചെയ്തു.

പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് യുവതിയെ നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു. യുവതിയുടെ ദൃശ്യങ്ങള്‍ അവര്‍ക്ക് തന്നെ അയച്ചുകൊടുത്ത് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് യുവതി പരാതിയുമായി എസ്പിയെ സമീപിച്ചത്.

കസ്റ്റഡിയിലെടുത്ത പ്രതിയും തന്‍റെ ഫോണ്‍ ദുരുപയോഗം ചെയ്തതായി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും ഡിവൈഎസ്പി ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഭാര്യയെ ചുംബിച്ച യുവാവിന് മർദനം 

ലക്‌നൗ: നദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ച യുവാവിനെ വളഞ്ഞിട്ട് മർദിച്ച് ആൾക്കൂട്ടം. ഉത്തർപ്രദേശിലെ അയോധ്യയിൽ (Ayodhya) സരയൂ നദിയിലാണ് സംഭവം നടന്നത്. മർദനത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ വ്യാപക പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. അയോധ്യ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

നദിയിലെ രാം കി പൗഡി ഘട്ടിൽ വെച്ച് ചൊവ്വാഴ്ചയാണ് ആക്രമണം നടന്നതെന്നാണ് വിവരം. സംഭവം നടന്നതെന്നെതിനെ കുറിച്ച് കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റാഗ്രാമിലായിരുന്നു ആദ്യം വീഡിയോ പ്രത്യക്ഷപ്പെട്ടത്. സരയൂ നദിയിൽ കുളിക്കുന്നതിനിടെ ദമ്പതികള്‍ പരസ്പരം ചുംബിച്ചു. ഇതുകണ്ട് ചുറ്റുമുള്ളവര്‍ അടുത്തുകൂടുകയും ഇവരെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

ആളുകൾ കുടുംബമായി നിൽക്കുന്നത് കാണുന്നില്ലേ എന്ന് ചോദിച്ച് ദമ്പതികൾക്ക് അരികിലേക്ക് എത്തിയ ഒരാൾ ഭർത്താവിനെ പിടിച്ച് വലിക്കുകയും തുടർന്ന് അടിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആളുകൾ കൂട്ടംചേർന്ന് ഇയാളെ മർദിക്കാൻ തുടങ്ങിയത്. മർദനത്തിൽ നിന്ന് ഭാര്യ ഭര്‍ത്താവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ ശ്രമം പാഴാവുന്നതും വീഡിയോയിൽ കാണാം.

ക്രൂരമർദനത്തിന് ശേഷം വെള്ളത്തിൽ നിന്നും ആൾക്കൂട്ടം ഇയാളെ കരയിലേക്ക് വലിച്ചുകയറ്റുകയും തുടർന്ന് അവിടെ നിന്ന് വീണ്ടും മർദിച്ചു. ഇതിനിടയിൽ ചിലർ ഇടപെട്ട് ദമ്പതികളെ അവിടെ നിന്ന് പറഞ്ഞ് വിടുന്നതും വീഡിയോയിൽ കാണാം. ആക്രമണം സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും സ്വമേധയാ കേസ് എടുത്ത് ദമ്പതികളെയും അവരെ അക്രമിച്ചവരെയും കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അയോധ്യ എസ്എസ്പി ശൈലേഷ് പാണ്ഡെ പറഞ്ഞു.


Share it:

Crime

Post A Comment: