www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

GSET സ്‌കോളര്‍ഷിപ്പ്: കേരളത്തിലെ 144 വിദ്യാർഥികള്‍ അര്‍ഹരായി

Share it:



കൊച്ചി: ആഗോള സര്‍വകലാശാലകളെയും വിദ്യാര്‍ഥികളെയും ബന്ധിപ്പിക്കുന്ന പ്രമുഖ വെബ് പോര്‍ട്ടലായ അഡ്മിഷന്‍സ് ഡയറക്ട് ഡോട്ട് കോം (admissionsdirect.com) സംഘടിപ്പിച്ച ഗ്ലോബല്‍ സ്‌കോളര്‍ഷിപ്പ് എലിജിബിലിറ്റി ടെസ്റ്റ് (GSET) വഴി വിദേശ യൂണിവേഴ്‌സിറ്റികളിലേക്ക് സ്‌കോളര്‍ഷിപ്പിന് 144 വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി. അഞ്ച് മുതല്‍ എട്ടു ലക്ഷം രൂപ വരെയാണ് ഓരോ വിദ്യാര്‍ത്ഥിക്കും ഫീസ് ഇനത്തിൽ സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

 

വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അഡ്മിഷന്‍സ് ഡയറക്ട് ഡോട്ട് കോം യൂറോപ്പിലെ മൂന്ന് യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ചാണ് ജിസെറ്റ് സ്‌കോളര്‍ഷിപ്പ് ടെസ്റ്റ് സംഘടിപ്പിച്ചത്. 800ലധികം വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പ് ടെസ്റ്റില്‍ പങ്കെടുത്തു. 

നഴ്‌സിംഗ് ഹെല്‍ത്ത് കെയര്‍, മാനേജ്‌മെന്റ് & എഞ്ചിനീയറിംഗ്, പോസ്റ്റ് ഗ്രാജുവേഷന്‍ സ്‌കോളര്‍ഷിപ്പ് ടെസ്റ്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുടെ റിസള്‍ട്ടാണ് പുറത്തു വന്നത്. വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റികളിലൂടെ 10 കോടിയോളം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് ലഭിക്കുക. ജിസെറ്റ് റിസള്‍ട്ട് അറിയാന്‍ www.admissionsdirect.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

തെരുവുനായയുടെ കടിയേറ്റ വയോധിക പേ വിഷബാധയേറ്റ് മരിച്ചു 

ഇടുക്കി: തെരുവുനായയുടെ കടിയേറ്റ വയോധിക പേ വിഷബാധയേറ്റ് മരിച്ചു. ഇടുക്കി മുരിക്കാശേരി തണ്ട്തോട്ടക്കാട്ട് ശങ്കരന്‍റെ ഭാര്യ ഓമന (65) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച പുലർച്ചെ 2.15നായിരുന്നു മരണം. രണ്ട് മാസം മുമ്പാണ് ഓമനയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. എന്നാൽ ഓമന ഇക്കാര്യം ഭർത്താവിനോടെ ബന്ധുക്കളോടെ പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഓമനയെ ഇടുക്കി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു. 

ഇവിടെ വച്ചാണ് തനിക്ക് നായയുടെ കടിയേറ്റ വിവരം ഓമന ചികിത്സിച്ച ഡോക്‌ടറോട് പറഞ്ഞത്. തുടർന്ന് പേവിഷബാധയ്ക്കുള്ള വാക്സിൻ എടുത്ത ശേഷം ഓമനയെ വീട്ടിലേക്ക് അയച്ചു. എന്നാൽ വീട്ടിലെത്തിയതോടെ രോഗം മൂർഛിക്കുകയും തുടർന്ന് വീണ്ടും ഇടുക്കി മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളെജിലെത്തിക്കാൻ ഡോക്‌ടർമാർ നിർദേശിക്കുകയുമായിരുന്നു. കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സ ആരംഭിച്ചെങ്കിലും ഇന്നു പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

ഓമനയുടെ മൃതദേഹം അടിമാലി കൂമ്പൻപാറയിലുള്ള  പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഇവരോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനെയും ഇവരുമായി ബന്ധപ്പെട്ടവരെയും നിരീക്ഷണത്തിലാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രദേശത്ത് പേപ്പട്ടി ശല്യം രൂക്ഷമാണെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. നിരവധി മൃഗങ്ങൾക്കും നായയുടെ കടിയേറ്റിട്ടുണ്ട്. 

Share it:

Kerala

Post A Comment: