ബറേലി: പെറ്റിയടിച്ചതിന്‍റെ വാശിക്ക് പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി കണക്ഷൻ വിഛേദിച്ച് ലൈൻമാൻ. ഉത്തർപ്രദേശിലെ ബറേലിയിലാണ് വിചിത്രമായ സംഭവം നടന്നത്. ഹെൽമറ്റ് ധരിക്കാതിരുന്നതിനാണ് പൊലീസ് ലൈൻമാന് പെറ്റിയടിച്ചത്. ഇതിന്‍റെ വാശിക്ക് ഇയാൾ പൊലീസ് സ്റ്റേഷനിലേക്കുള്ള ഫ്യൂസ് ഊരിമാറ്റുകയായിരുന്നു.
ബറേലിയിലെ ഇലക്ട്രിസിറ്റി ബോര്‍ഡ് ലൈന്‍മാനായ വ്യക്തി ജോലിക്കായി മോട്ടോര്‍ സൈക്കിളില്‍ പോകുന്നതിനിടെ പതിവ് പൊലീസ് ചെക്ക് പോസ്റ്റില്‍ പൊലീസ് ഇയാളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു. എന്നാല്‍, ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരുമ്പോഴും പൊലീസ് തടഞ്ഞു നിര്‍ത്തുകയും വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ പേപ്പര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു.
ലൈന്‍മാന്‍ ഓഫീസിലെ സീനിയേഴ്‌സിനെ വിളിച്ചെങ്കിലും പൊലീസ് അത് കേള്‍ക്കാന്‍ തയ്യാറായില്ല. ഹെല്‍മറ്റ് ധരിക്കാത്തതിന് ചെക്ക് പൊസ്റ്റിലെ പോലീസുകാര്‍ 500 രൂപ പിഴ ഈടാക്കുകയും ചെയ്‌തു. കൂടാതെ മോട്ടോര്‍ സൈക്കിള്‍ പിടിച്ചെടുക്കുമെന്നും പൊലീസുകാര്‍ ഭീഷണിപ്പെടുത്തി.
എന്നാല്‍ ഇതിനു ശേഷം ലൈന്‍മാന്‍ നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലേക്കുള്ള വൈദ്യുതി കട്ട് ചെയ്യുകയായിരുന്നു. പൊലീസ് പിഴ ചുമത്തിയതിന്‍റെ പ്രതികാരമായല്ല ഇങ്ങനെ ചെയ്തതെന്നും ലൈന്‍മാന്‍ പറയുന്നു. പൊലീസ് സ്റ്റേഷനിലേക്ക് അനധികൃതമായി നല്‍കിയിരുന്ന കണക്ഷനാണ് താന്‍ വിച്ഛേദിക്കുന്നതെന്നായിരുന്നു ലൈന്‍മാന്‍ നല്‍കിയ വിശദീകരണം.
വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും, അതേസമയം, അനധികൃതമായാണ് വൈദ്യുതി ലഭിച്ചിരുന്നത് എന്ന കാര്യത്തില്‍ വ്യക്തത ഇല്ലെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
14 വയസുകാരനെ ഏഴ് വയസുകാരൻ തീ കൊളുത്തി കൊന്നു
കോട്ട: വാക്ക് തർക്കത്തിനിടെ ഏഴ് വയസുകാരൻ 14 വയസുകാരനെ ഡീസലൊഴിച്ച് തീ കൊളുത്തി കൊന്നു. രാജസ്ഥാനിലെ കോട്ടയിലാണ് നടുക്കുന്ന സംഭവം നടന്നത്. കൊലപാതകം നടത്തിയ ഏഴ് വയസുകാരനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്‌തിട്ടില്ല. കോടതിയുടെ അനുമതി തേടിയ ശേഷമായിരിക്കും ഇത്തരം കാര്യങ്ങളിലേക്ക് കടക്കുകയെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച്ചയാണ് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 14 കാരൻ മരിച്ചത്.
ഉദ്യോഗ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇരുവരും അയൽവാസികളായിരുന്നുവെന്ന് സർക്കിൾ ഇൻസ്പെക്ടർ മനോജ് സിംഗ് സികർവാൾ പറഞ്ഞു. കുറ്റാരോപിതനായ കുട്ടി ഇപ്പോഴും മാതാപിതാക്കളോടൊപ്പമാണ്. 60 ശതമാനത്തോളം പൊള്ളലേറ്റ് ഒരു മാസമായി കോട്ട എംബിഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു 14 വയസുകാരൻ.
മെയ് 13 ന് നടന്ന തർക്കത്തിനൊടുവിൽ ഏഴുവസുകാരൻ തന്നെ ഡീസലൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് മരിക്കും മുമ്പ് 14കാരൻ പൊലീസിന് മൊഴി നൽകിയിരുന്നു. പ്രേം നഗർ കോളനിയിലെ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെ, രോഷാകുലനായ ഏഴു വയസുകാരൻ സമീപത്ത് പാർക്ക് ചെയ്‌തിരുന്ന പിതാവിന്‍റെ ഓട്ടോയിൽ നിന്ന് ഒരു കുപ്പി ഡീസൽ കൊണ്ടുവന്ന് ശരീരത്തിൽ ഒഴിച്ചതായും പിന്നീട് തീപെട്ടികൊണ്ട് തീകൊളുത്തിതായും 14കാരൻ മൊഴി നൽകി.
ചികിത്സയ്ക്കിടെ കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ, ഐപിസി സെക്ഷൻ 307 പ്രകാരം കൊലപാതകശ്രമത്തിന് ഏഴു വയസുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. കുട്ടി മരിച്ചതോടെ കൊലപാതകക്കുറ്റം ചുമത്തി. മധ്യപ്രദേശ് ഷിയോപൂർ സ്വദേശികളായ കുടുംബം കോട്ടയിലെ പ്രേം നഗർ കോളനിയിലെ വാടക വീട്ടിലാണ് താമസം. പ്രതിയായ കുട്ടിയുടെ പിതാവ് ഓട്ടോഡ്രൈവറാണ്. സംഭവത്തിന് ശേഷം ഏഴുവയസുകാരന്‍റെ കുടുംബം സ്വദേശത്തേക്ക് പോയി. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.
Post A Comment: