www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുമളി ടൗണിൽ നിർത്തിയിട്ട സ്‌കൂട്ടർ സെക്കന്‍റുകൾക്കുള്ളിൽ മോഷ്‌ടിച്ചു കടത്തി

Share it:



ഇടുക്കി: തിരക്കേറിയ ടൗണിൽ നിർത്തിയിട്ട സ്‌കൂട്ടർ മോഷണം പോയി. കുമളി ടൗണിൽ നിന്നാണ് മുരിക്കാശേരി സ്വദേശി രാജേഷിന്‍റെ സ്‌കൂട്ടർ മോഷണം പോയത്. ശനിയാഴ്ച്ച വൈകിട്ടാണ് സ്‌കൂട്ടർ മോഷണം പോയത്. നിമിഷങ്ങൾക്കുള്ളിൽ സ്‌കൂട്ടർ കേരള അതിർത്തി കടത്തി തമിഴ്‌നാട്ടിലെത്തിച്ചെന്ന് പൊലീസ് പറഞ്ഞു. 

ശനിയാഴ്ച്ച വൈകിട്ട് കുമളി ടൗണിലെത്തിയ രാജേഷ് കുമളി- വണ്ടൻമേട് ഭാഗത്തെ റോഡരികിൽ വാഹനം നിർത്തിയ ശേഷം സമീപത്തെ കടയിൽ കയറി. താക്കോൽ എടുക്കാതെയാണ് രാജേഷ് കടയിലേക്ക് കയറിയത്. ഈ സമയമാണ് വാഹനവുമായി മോഷ്ടാക്കൾ കടന്നത്. 

രാജേഷ് പൊലീസിൽ പരാതി നൽകിയതോടെ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സ്കൂട്ടർ തമിഴ്നാട് ഭാഗത്തേക്ക് ഓടിച്ചുപോകുന്നതായി കണ്ടെത്തി. രാജക്കാട് മേഖലയിൽ പ്രമോദ് എന്ന സ്വകാര്യ ചാനൽ ജീവനക്കാരന്‍റെ ബൈക്ക് സമാനമായി മോഷണം പോയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 24വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 

ഇന്ന് കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല. 

വെള്ളിയാഴ്ച്ചവരെ തെക്ക് പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 70 കി.മീ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 



Share it:

Idukki

Post A Comment: