കൊച്ചി: ചുംബന സമരത്തിലൂടെ വിവാദ നായികയായ മോഡലും സോഷ്യൽ മീഡിയ താരവുമായ രശ്‌മി ആർ. നായരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് സൈബർ ലോകത്ത് വൈറലാകുന്നു. പഴയ അനുഭവങ്ങൾ പറഞ്ഞുകൊണ്ടാണ് രശ്മിയുടെ പോസ്റ്റ്.
മോഡലും സോഷ്യൽ മീഡിയ താരവുമായ രശ്‌മി ഇടക്കാലത്ത് ഒട്ടേറെ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിനു പേരാണ് രശ്‌മിയെ ഫോളോ ചെയ്യുന്നത്. ഏഴ് വർഷം മുമ്പ് നൂറു രൂപ തികച്ചെടുക്കാൻ ഇല്ലായിരുന്നുവെന്നും ഉച്ചയ്ക്ക് ഊണ് കഴിക്കാൻ പോലും സാധിച്ചിരുന്നില്ലെന്നും രശ്മി പോസ്റ്റിൽ പറയുന്നു.
എന്നാൽ ഇന്ന് മിനിമം അഞ്ച് സഹകരണ ബാങ്ക് പ്രസിഡന്‍റുമാർ എങ്കിലും ടാർഗറ്റ് തികയ്ക്കാൻ തന്‍റെ വീട് തേടിയെത്തുന്നുണ്ടെന്നും രശ്‌മി പറയുന്നു. ഫെയ്‌സ് ബുക്കിലെ കുറിപ്പിന് നിരവധി പേർ കമന്‍റുകളുമായി എത്തിയിട്ടുണ്ട്.
ഫെയ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം
ഏഴു വർഷം മുൻപ് ഞാൻ നൂറു രൂപ തികച്ചെടുക്കാൻ ഇല്ലാത്തതുകൊണ്ട് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ കഴിയാതെ വൈകിട്ട് വീട്ടിൽ വന്നു ചോറ് വയ്ക്കുന്നത് വരെ വിശന്നിരുന്നിട്ടുണ്ട് ഒരു ദിവസമല്ല പലദിവസം . ക്ലാസ് ആണ് വിശപ്പ് രഹിത വയറു മുതൽ സകല പ്രിവിലേജിനും അടിസ്ഥാനം എന്ന് ഞാൻ ജീവിതത്തിൽ മനസിലാക്കിയ മാസങ്ങൾ ആയിരുന്നു അത് .ഒരു സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന ഒരു ലോൺ അടയ്ക്കാൻ കഴിയാതെ ബോർഡിൽ ഉളള പലരുടെയും വീട്ടു പടിക്കൽ പോയി അവധി ചോദിച്ചു നിന്നിട്ടുണ്ട് .
ഇന്ന് മിനിമം അഞ്ചു സഹകരണ ബാങ്ക് പ്രസിഡന്റുമാർ മാർച്ചു മാസം ടാർഗറ്റ് തികയ്ക്കാൻ എന്റെ വീട് തേടി എത്താറുണ്ട് . ഇൻകം ടാക്സ് മുതൽ മാപ്രാകളുടെ പ്രിയപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡിറക്റ്ററേറ്റ് വരെ ഞാൻ ഡയറക്റ്റർ ആയ കമ്പനികളുടെ കണക്കുകൾ നോട്ടീസ് തന്നു വിളിച്ചു വരുത്തി ഇഴകീറി പരിശോധിക്കാറുണ്ട്.
പറഞ്ഞു വന്നത് എനിക്കൊപ്പം നിന്നതുകൊണ്ട് ആരെയെങ്കിലും ക്ലാസ് ഫോർ ജോലിയിൽ നിന്ന് പിരിച്ചു വിടാൻ കഴിഞ്ഞു എന്നത് ഏതെങ്കിലും നായ ഒരു വിജയമായി കരുതുന്നെങ്കിൽ വെറും തോന്നലാണ് . ഒരു നായയുടെ തലച്ചോറുമായി തേപ്പു കടയിൽ നിന്നും മനുഷ്യന്റെ തലച്ചോറുള്ള ഒരു ലോകം കാണുന്നത് വരെ മാത്രം ഉണ്ടാകാൻ സാധ്യതയുള്ള തോന്നൽ .ആ തോന്നൽ തെറ്റായിരുന്നു എന്ന് ബോധ്യപ്പെടുമ്പോൾ നമ്മൾ വീണ്ടും കാണും.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
സംസ്ഥാനത്ത് രണ്ടിടത്ത് വൻ കവർച്ച
കൊച്ചി: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി വൻ കവർച്ച. മൂവാറ്റുപുഴയ്ക്കടുത്ത് തൃക്കളത്തൂർ സൊസൈറ്റിപടിയിലും കാസർകോട് ചൂച്ചക്കാട്ടുമാണ് കവർച്ച നടന്നത്. പൂച്ചക്കാട്ടെ വീട്ടിൽ നിന്ന് നാല് ലക്ഷം രൂപയും 30 പവൻ സ്വർണവുമാണ് മോഷ്ടിച്ചത്.
പൂച്ചക്കാട് ഹൈദോസ് ജുമാ മസ്ജിദിന് പിന്നിൽ താമസിക്കുന്ന വടക്കൻ മുനീറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്‍റെ മുകളിലെ നിലയിലെ ജനൽപാളി തുരന്ന് അകത്ത് കടന്നതിന് ശേഷമാണ് കവർച്ച നടത്തിയത്.
മൂവാറ്റുപുഴയിൽ തൃക്കളത്തൂർ സൊസൈറ്റി പടിയിൽ വസന്തരാജന്‍റെ വീട്ടിലാണ് മോഷണം നടന്നത്. 20 പവൻ സ്വർണം ആണ് ഇവിടെ നിന്ന് കവർന്നത്. ഇന്ന് പുലർച്ചെയായിരുന്നു മോഷണം. മൂവാറ്റുപുഴ പൊലീസ് അന്വേഷണം തുടങ്ങി.
 
 
 
 
 
 
 




 
Post A Comment: