www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മദ്യം കടത്താൻ ശ്രമിച്ച ഓട്ടോറിക്ഷയിൽ ചാടിക്കയറി എക്സൈസ് ഉദ്യോഗസ്ഥൻ; വണ്ടി മറിച്ച് ഡ്രൈവർ

Share it:



ഇടുക്കി: മദ്യം കടത്തുന്നതിനിടെ എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്ന ഓട്ടോറിക്ഷയിൽ ചാടിക്കയറിയ എക്സൈസ് ഉദ്യോഗസ്ഥനുമായി ഓട്ടോറിക്ഷ മറിഞ്ഞു. കുമളി അട്ടപ്പള്ളത്താണ് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ നടന്നത്. ഓട്ടോറിക്ഷ മറിഞ്ഞതോടെ ഓടി രക്ഷപെട്ട ഓട്ടോറിക്ഷാ ഡ്രൈവർ പിന്നീട് എക്സൈസ് ഓഫീസിലെത്തി കീഴടങ്ങി.  

ഓട്ടോറിക്ഷാ ഡ്രൈവർ ഡൈമുക്ക്  ആയിരുമലയിൽ ബിനീഷ് (35) ആണ് പിടിയിലായത്. ഇയാളുടെ പേരിൽ കേസെടുത്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. അപകടത്തിൽപെട്ട ഓട്ടോറിക്ഷയ്ക്ക് അടിയിൽപെട്ട പ്രിവന്‍റീവ് ഓഫിസർ ബി. രാജ്കുമാറിനെയും യാത്രക്കാരെയും  പിന്നാലെയെത്തിയ എക്സൈസ് സംഘം ഓട്ടോറിക്ഷക്കടിയിൽ നിന്നും രക്ഷപെടുത്തി. ഓട്ടോറിക്ഷയിൽ നിന്നും ആറര ലിറ്റർ മദ്യം പിടികൂടി. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

ചൊവ്വാഴ്ച്ച രാത്രിയിൽ 8.30 ഓടെ അട്ടപ്പള്ളം ബീവറേജസ് ഔട്ട്ലറ്റിനു സമീപത്തായിരുന്നു സംഭവം. വ്യാജ മദ്യം കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. തുടർന്ന് വാഹനം പരിശോധിക്കുന്നതിനിടെ മദ്യവുമായെത്തിയ ഓട്ടോറിക്ഷ നിർത്താതെ പോകുകയായിരുന്നു. 

ഓട്ടോറിക്ഷയെ പിന്തുടർന്ന് അതിൽ കയറിയ ഉദ്യോഗസ്ഥനെയും കൊണ്ട് ഓട്ടോ അതിവേഗത്തിൽ പാഞ്ഞു. നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഓട്ടോ മറിക്കുമെന്നായി ഡ്രൈവർ. തുടർന്ന് മറിച്ച ഓട്ടോക്ക് അടിയിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപെടുകയായിരുന്നു എന്ന് ബി. രാജ്കുമാർ പറഞ്ഞു. ഓട്ടോറിക്ഷ മറിഞ്ഞ ഉടൻ  മുന്നിലെ ഗ്ലാസ് തകർത്ത്  അതിലുടെ ഡ്രൈവർ  ഓടി രക്ഷപെടുകയായിരുന്നു. 

വെള്ളാരം കുന്നിൽ നിന്നും ഏതോ  ആവശ്യത്തിന് കുമളിക്ക് ഓട്ടം വിളിച്ച് വന്നവരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഇവരെ കൊണ്ടു തിരികെ  പോകും  വഴിയാണ് മദ്യം ഓട്ടോറിക്ഷയിൽ കയറ്റിയത്. പ്രിവന്‍റീവ് ഓഫിസർ പി.ഡി. സേവ്യർ, അനീഷ്  എന്നിവർ ചേർന്നാണ് വാഹന പരിശേധന നടത്തിയത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

വാഹനാപകടങ്ങളിൽ മൂന്ന് മരണം 

തൃശൂർ: വ്യസ്ത വാഹനാപകടങ്ങളിലായി സംസ്ഥാനത്ത് മൂന്ന് മരണം. തൃശൂരിൽ ഒരാളും കണ്ണൂരിൽ രണ്ട് പേരും അപകടത്തിൽ മരിച്ചു. കണ്ണൂരിൽ പള്ളിക്കുളം മണ്ഡപത്തിന് സമീപം വാഹനാപകടത്തിൽ സ്വകാര്യ എഫ് എം റേഡിയോ ടെക്നീഷ്യൻ ചിറക്കൽ കാഞ്ഞിരത്തറയിലെ എടക്കാടൻ ശശിയുടെ മകൻ അഭിജിത്ത് ആണ് മരിച്ചത്. പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം. മരം കയറ്റിപ്പോകുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. 

കണ്ണൂരിൽ വാഹനമിടിച്ച് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരനായ വിദ്യാർഥി മരിച്ചു. കണ്ണൂർ പാപ്പിനിശേരി ആന വളപ്പ് സ്വദേശിയായ മുഹമദ് റിലാൻ ഫർഹീൻ  (15) ആണ് മരിച്ചത്. പാപ്പിനിശേരി ഗവ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. മൂന്ന് ദിവസം മുൻപാണ് അപകടം നടന്നത്. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. പരുക്കേറ്റ ഫർഹീൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തൃശൂർ കയ്പമംഗലത്ത്  ബൈക്കപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനി കാട്ടൂർ പൊഞ്ഞനം സ്വദേശി റംസിയ (19) മരിച്ചു.  ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ചരയോടെ കയ്പമംഗലം ബോർഡ് ദേശീയ പാതയിലായിരുന്നു അപകടം.  സുഹൃത്തുമൊത്ത് ബൈക്കിൽ പോകുന്നതിനിടെ ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.   അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും റംസിയ ഇന്ന് പുലർച്ചെ മരിച്ചു. കയ്പമംഗലം എം.ഐ.സി വഫിയ്യ കോളേജിലെ വിദ്യാർഥിനിയാണ്. 

Share it:

Idukki

Mostreaded

Post A Comment: