www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

11 കാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 67 വർഷം കഠിന തടവ്

Share it:



കൊച്ചി: 11 വയസുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 67 വർഷം കഠിന തടവിനു ശിക്ഷിച്ച് കോടതി. എറണാകുളം നെല്ലിക്കുഴി സ്വദേശി അലിയാരെയാണ് പെരുമ്പാവൂർ പോക്‌സോ കോടതി ശിക്ഷിച്ചത്. 

2020 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിലെ മുറിയിലാണ് പീഡനം നടന്നത്. പലതവണ ഇ‍യാൾ കുട്ടിയെ ഇവിടെ എത്തിച്ചു പീഡനം നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.  

അധ്യാപകൻ തന്നെ ദുരുപയോഗം ചെയ്യുന്നതായി കുട്ടി സഹപാഠികളോട് പറഞ്ഞതോടെയാണ് വിവരം പുറത്തിയുന്നത്. ഫോൺ നൽകി അശ്ലീല ദൃശ്യം കാണാൻ കുട്ടിയെ പ്രേരിപ്പിച്ചതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ മേലധികാരിയായിരിക്കെ കുട്ടിയെ പീഡിപ്പിച്ചത് ഗുരുതരമായ കുറ്റമാണെന്ന് നിരീക്ഷിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

വാട്‌സാപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; വൈദികനെതിരെ നടപടി

കണ്ണൂർ: കന്യാസ്ത്രീകളും വീട്ടമ്മമാരും ഉൾപ്പെടുന്ന ഭക്ത സംഘത്തിന്‍റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച വൈദികനെതിരെ പരാതി. മാതൃവേദി സംഘടനയുടെ ഡയറക്റ്റർ കൂടിയായ കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അതേസമയം തനിക്ക് പിശക് പറ്റിയതാണെന്ന് ഫാ. സെബാസ്റ്റ്യൻ കീഴേത്ത് വിശദീകരണം നൽകിയിട്ടുണ്ട്. 

എന്നാൽ വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാര്‍ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു. മറ്റൊരു വൈദികന്‍ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോള്‍ പിശക് പറ്റിയെന്നാണ് പറയുന്നത്.

നാനൂറിലധികം വനിതകളുള്ള ഭക്തസംഘത്തിന്‍റെ വാട്സാപ്പിലേക്കാണ് വീഡിയോ അയച്ചത്. പരാതിയെത്തുടര്‍ന്ന് വൈദികനെ ചുമതലകളില്‍ നിന്നും നീക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ രൂപത കാണുന്നു. മൂന്നംഗ കമ്മറ്റിയുടെ തെളിവെടുപ്പിന് ശേഷം തുടര്‍ നടപടി ഉണ്ടാകും.


Share it:

Crime

Post A Comment: