www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ഇടുക്കിയിൽ വൈദികനെതിരെ അന്വേഷണം

Share it:



ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ സ്‌കൂളിൽ വച്ച് പീഡിപ്പിച്ചതായി പരാതി. ഇടുക്കി തങ്കമണിക്ക് സമീപമുള്ള സ്‌കൂളിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. സ്‌കൂൾ മാനേജരായ വൈദികൻ പീഡിപ്പിച്ചെന്നാണ് 16 കാരിയായ പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

പീഡനം നടന്നതായി വ്യക്തമായാൽ വൈദികനെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. തങ്കമണി പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്. ഒരു വർഷം മുമ്പാണ് പീഡനമുണ്ടായതെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്.

വയോധികനായ വൈദികൻ തന്നെ സ്‌കൂളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. നിലവിൽ പെൺകുട്ടിയെ അപമാനിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. 

എന്നാൽ അന്വേഷണത്തിൽ പീഡനം നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം വൈദികൻ   പെൺകുട്ടിയോട്  അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ടിസി വാങ്ങാൻ എത്തിയപ്പോൾ ഫീസ് അടക്കാൻ നിർബന്ധിച്ചതിന്‍റെ വൈരാഗ്യത്തിന് കുട്ടി പരാതി നൽകിയതാണെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

‌ഇടുക്കി, വയനാട് ജില്ലകളിൽ ഹർത്താൽ പൂർണം

ഇടുക്കി/വയനാട്: ബഫർ സോൺ വിഷയത്തിൽ ഇടുക്കി, വയനാട് ജില്ലകളിലും മലപ്പുറത്തെ മലയോര മേഖലകളിലും യുഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ പൂർണം. പൊതു- സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാതെ വന്നതോടെ പ്രധാന നഗരങ്ങൾ അടക്കം വിജനമായി. ചിലയിടത്ത് സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പ്രധാന പ്രദേശങ്ങളിൽ യുഡിഎഫിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി‌. 

ഇടുക്കിയിൽ കട്ടപ്പന, നെടുങ്കണ്ടം, ശാന്തൻപാറ, ഏലപ്പാറ, കുമളി മേഖലകളിൽ ഹർത്താൽ പൂർണമാണ്. കുമളിയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. ചുരുക്കം ചില സ്വകാര്യ, ടാക്സി വാഹനങ്ങൾ നിരത്തിലുണ്ട്. ദീർഘ ദൂര കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള ചരക്ക് വാഹനങ്ങളും ശബരിമല വാഹനങ്ങളും അതിർത്തി കടന്ന് എത്തുന്നുണ്ട്. 

വയനാട്ടിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വിവിധയിടങ്ങളിൽ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു. കൽപ്പറ്റ നഗരത്തിൽ ഐഎൻടിയുസി പ്രവർത്തകർ ദീർഘദൂര സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ തടഞ്ഞുവെച്ചു. 

പൊലീസ് ഇടപെട്ടാണ് പിന്നീട് ബസുകൾ കടത്തിവിട്ടത്. കൽപ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി. മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും യുഡിഎഫ് ഹർത്താൽ ആചരിക്കുന്നുണ്ട്. ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലുമാണ് വൈകീട്ട് ആറ് വരെ ഹർത്താൽ. 

Share it:

Idukki

Mostreaded

Post A Comment: