www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒരു പായ്ക്കറ്റ് കോണ്ടത്തിന് 60,000 രൂപ

Share it:



ഗർഭനിരോധന മാർഗങ്ങൾ പരമാവധി വിലക്കുറച്ച് നൽകുന്നതിനാണ് ആരോഗ്യ മേഖല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകവ്യാപകമായി ജനസംഖ്യ നിയന്ത്രിക്കുന്നതിനും അനാരോഗ്യകരമായ ഗർഭ ധാരണം ഒഴിവാക്കുന്നതിനുമാണ് ഗർഭ നിരോധന മാർഗങ്ങൾ സ്വീകരിക്കുന്നത്. കുറഞ്ഞ വിലയിൽ അനായാസം ഉപയോഗിക്കാവുന്ന കോണ്ടം തന്നെയാണ് ഗർഭ നിരോധന മാർഗങ്ങളിൽ പ്രധാനം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കോണ്ടം സൗജന്യമായി പോലും വിതരണം ചെയ്യാറുണ്ട്.  

എന്നാൽ ഒരു പാക്കറ്റ് കോണ്ടത്തിന് 60,000 രൂപ വില നൽകണമെങ്കിലോ. വെനസ്വേലയിലാണ് കോണ്ടത്തിന്‍റെ ഈ അസാധാരണ വില. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. വിലകൂടിയ കോണ്ടത്തിനല്ല. സാധാരണ കോണ്ടത്തിനാണ് അവിടെ ഇത്രയും വില നൽകേണ്ടി വരുന്നത്. 

ഈ തുകയ്ക്ക് ടെലിവിഷൻ വാങ്ങാൻ കഴിയുമെന്നാണ് ഇതിനോട് നെറ്റിസൺസ് പ്രതികരിക്കുന്നത്. എന്നാൽ, എന്തുകൊണ്ടാണ് വെനസ്വേലയിൽ കോണ്ടം വില ഇത്രയധികം ഉയരത്തിൽ എത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനിടയിൽ വെനസ്വേലൻ ഗർഭനിരോധന ഉറകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വെനസ്വേലയിൽ ഗർഭഛിദ്രം നിരോധിച്ചിട്ടുണ്ട്. അനുവാദമില്ലാതെ ഗർഭഛിദ്രം നടത്തുകയാണെന്നുണ്ടെങ്കിൽ പങ്കാളികളെ കഠിനമായി ശിക്ഷിക്കാൻ നിയമമുണ്ട്. ഐക്യരാഷ്ട്രസഭയുടെ 2015ലെ വേൾഡ് പോപ്പുലേഷൻ റിപ്പോർട്ട് അനുസരിച്ച്, വെനസ്വേലയിലാണ് ഏറ്റവും കൂടുതൽ കൗമാര ഗർഭധാരണ കേസുകൾ ഉള്ളത്. ഇക്കാര്യത്തിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ മുൻപന്തിയിലാണ് വെനസ്വേല.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

സംസ്ഥാനത്ത് രണ്ടിടത്ത് വൻ കവർച്ച 

കൊച്ചി: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി വൻ കവർച്ച. മൂവാറ്റുപുഴയ്ക്കടുത്ത് തൃക്കളത്തൂർ സൊസൈറ്റിപടിയിലും കാസർകോട് ചൂച്ചക്കാട്ടുമാണ് കവർച്ച നടന്നത്. പൂച്ചക്കാട്ടെ വീട്ടിൽ നിന്ന് നാല് ലക്ഷം രൂപയും 30 പവൻ സ്വർണവുമാണ് മോഷ്ടിച്ചത്. 

പൂച്ചക്കാട് ഹൈദോസ് ജുമാ മസ്ജിദിന് പിന്നിൽ താമസിക്കുന്ന വടക്കൻ മുനീറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്‍റെ മുകളിലെ നിലയിലെ ജനൽപാളി തുരന്ന് അകത്ത് കടന്നതിന് ശേഷമാണ് കവർച്ച നടത്തിയത്.

മൂവാറ്റുപുഴയിൽ തൃക്കളത്തൂർ സൊസൈറ്റി പടിയിൽ വസന്തരാജന്‍റെ വീട്ടിലാണ് മോഷണം നടന്നത്. 20 പവൻ സ്വർണം ആണ് ഇവിടെ നിന്ന് കവർന്നത്. ഇന്ന് പുലർച്ചെയായിരുന്നു മോഷണം. മൂവാറ്റുപുഴ പൊലീസ് അന്വേഷണം തുടങ്ങി.


Share it:

Viral

Post A Comment: