www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നിയമസഭയിൽ മാധ്യമങ്ങൾക്ക് അസാധാരണ വിലക്ക്

Share it:



തിരുവനന്തപുരം: നിയമസഭയിൽ മാധ്യമങ്ങൾക്ക് അസാധാരണ നിയന്ത്രണം ഏർപ്പെടുത്തി. സഭയിലെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കി. മാധ്യമങ്ങൾക്ക് മീഡീയാ റൂം വരെ മാത്രമാണ് പ്രവേശനം അനുവദിച്ചത്. നിയമസഭാ നടപടികളുമായി ബന്ധപ്പെട്ട് സഭ ടിവിയുടെ ദൃശ്യങ്ങളാണ് മാധ്യമങ്ങൾക്ക് നൽകിയത്. അതായത് സെൻസറിങ് നടത്തിയ ദൃശ്യങ്ങളായിരുന്നു.  

രാഹുൽഗാന്ധിയുടെ ഓഫീസിലെ എസ്.എഫ്.ഐ പ്രവർത്തകരുടെ അതിക്രമത്തിനെതിരെ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എം.എൽ.എമാർ സഭയിലെത്തിയത്. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി പ്രതിപക്ഷം ബഹളംവച്ചു. നിയമസഭയ്ക്ക് അകത്ത് പ്രതിപക്ഷ എം.എൽ.എമാർ പ്രതിഷേധിച്ചത് സഭ ടി.വി സംപ്രേഷണം ചെയ്‌തില്ല. പ്രതിപക്ഷ പ്രതിഷേധം നടക്കുമ്പോൾ സ്‌പീക്കറെയും ഭരണ പക്ഷ എം.എൽ.എമാരെയുമാണ് കാണിച്ചത്. 

എന്നാൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്നാണ് സ്‌പീക്കറുടെ ഓഫീസ് അറിയിച്ചത്. ചില വാച്ച് ആൻഡ് വാർഡിനുണ്ടായ തെറ്റിധാരണയാണ് വിലക്കിന് കാരണമായി പറയുന്നത്. ഇതിനിടെ നടപടികൾ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

നടൻ വിജയ്ബാബു അറസ്റ്റിൽ

കൊച്ചി: പുതുമുഖ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നിർമാതാവും നടനുമായ വിജയ്‌ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്‌തത്. വിജയ് ബാബുവിന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്. മുൻകൂർ ജാമ്യം  അനുവദിച്ചപ്പോൾ ഇന്ന് മുതൽ ജൂലൈ മൂന്നു വരെ നടനെ ചോദ്യം ചെയ്യാൻ കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയിരുന്നു. 

ഇതനുസരിച്ച് ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈകിട്ട് ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബുവിന് മടങ്ങാനാകും. 28,29,30 ദിവസങ്ങളിലും അടുത്ത മാസം 1,2,3 ദിവസങ്ങളിലും വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് തുടരും. 

രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയിട്ടുള്ളത്. ഇതിനിടെ ബലാത്സംഗം ചെയ്തെന്ന് നടി പരാതിപ്പെട്ടിട്ടുള്ള ഫ്ലാറ്റിലും വിജയ് ബാബുവിനെ തെളിവെടുപ്പിനായി എത്തിക്കും. 


Share it:

Kerala

Post A Comment: